ശ്രീനഗറില്‍ ഏറ്റുമുട്ടല്‍; ടി.ആര്‍.എഫ് കമാന്‍ഡർ ഉള്‍പ്പെടെ മൂന്ന് ഭീകരരെ സൈന്യം വധിച്ചു

kashmir
 

ശ്രീനഗര്‍: ശ്രീനഗറില്‍ നടന്ന ഏറ്റുമുട്ടലില്‍ തീവ്രവാദ സംഘടനയായ ടി.ആര്‍. എഫിന്റെ മുതിര്‍ന്ന കമാന്‍ഡര്‍ ഉള്‍പ്പടെ മൂന്ന് ഭീകരവാദികളെ സൈന്യം വധിച്ചു. ടി.ആര്‍.ഫിന്റെ കമ്മാന്‍ഡറായ മെഹ്രാനാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. ശ്രീനഗറിലെ രാംഭാഗിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

ശ്രീനഗറില്‍ രണ്ട് അധ്യാപകരെ ഉള്‍പ്പടെ നിരവധി പേരെ കൊലപ്പെടുത്തിയ സംഭവങ്ങളില്‍ പങ്കാളികളായവരാണ് ഇവരെന്ന് ശ്രീനഗര്‍ പോലീസ് അറിയിച്ചു. തീവ്രവാദികളുടെ സാന്നിധ്യത്തെ കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷ സേന നടത്തിയ പരിശോധനയെ തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്.

കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് സ്‌കൂള്‍ പ്രിന്‍സിപ്പളായിരുന്ന സുപിന്ദര്‍ കൗറിനെയും അധ്യാപകനായ ദീപക് ചന്ദിനെയും വെടിവെച്ച് കൊന്ന സംഭവത്തിലെ പ്രതിയാണ് കൊല്ലപ്പെട്ട മെഹ്രാന്‍.