മ​ധ്യ​പ്ര​ദേ​ശി​ല്‍ പ​രി​ശീ​ല​ക വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി; ആളപായമില്ല

crash

ഭോപ്പാല്‍: മധ്യപ്രദേശില്‍ ട്രെയിനി പൈലറ്റ് ഓടിച്ച പ​രി​ശീ​ല​ക വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. ആര്‍ക്കും പരുക്കേറ്റിട്ടില്ല. ചൈംസ് ഏവിയേഷന്‍ അക്കാദമിയുടെ സെസ്സ്‌ന 172 എന്ന വിമാനമാണ് റണ്‍വേയില്‍ നിന്ന് തെന്നിയത്.

സാഗര്‍ജില്ലയിലെ ധാ​ന മേ​ഖ​ല​യി​ലെ ചൈം​സ് ഏ​വി​യേ​ഷ​ന്‍ അ​ക്കാ​ദ​മി​യി​ല്‍ ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ട്രെ​യ്നി പൈ​ല​റ്റ് സു​ര​ക്ഷി​ത​നാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

22 വയസ്സുള്ള വനിതാ ട്രെയിനി പൈലറ്റാണ് വിമാനം ഓടിച്ചിരുന്നത്. തെന്നിമാറിയ വിമാനം കുറ്റിച്ചെടികള്‍ നിറഞ്ഞ സ്ഥലത്താണ് നിന്നത്. ട്രെ​യ്നി പൈ​ല​റ്റ് അ​ല്ലാ​തെ മ​റ്റാ​രും വി​മാ​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല. 

അ​പ​ക​ട​ത്തി​ല്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ച്ച​താ​യി സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ മ​ന്ത്രി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ അ​റി​യി​ച്ചു. 

നേരത്തേയും ധാന എയര്‍ സ്ട്രിപ്പില്‍ ചൈംസ് ഏവിയേഷന്‍ അക്കാദമിയുടെ വിമാനം അപകടത്തില്‍ പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പരിശീലന വിമാനം എയര്‍ സ്ട്രിപ്പിന് സമീപത്തെ പാടത്ത് വീണ് ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചിരുന്നു.