നിയമം തെറ്റിച്ച് ഡോറിൽ തൂങ്ങി യാത്ര; മോദിക്കെതിരെ മോട്ടോർ വാഹന വകുപ്പിന് പരാതി

google news
modi roadshow
കൊച്ചി: കൊച്ചിയിലെ റോഡ് ഷോയോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരാതി. ഗതാഗത നിയമം തെറ്റിച്ച് വാഹനത്തിന്റെ തുറന്ന ഡോറിൽ തൂങ്ങി യാത്ര നടത്തിയതിനാണ് പരാതി നൽകിയത്. ഡ്രൈവറുടെ കാഴ്ച മറയ്ക്കും വിധം ഗ്ലാസ് പൂക്കൾ കൊണ്ട് മറച്ചുവെന്നും പരാതിയില്‍ പറയുന്നു. 

തിരുവില്വാമല സ്വദേശി ജയകൃഷ്ണനാണ് പരാതിക്കാരൻ. ഡിജിപിക്കും മോട്ടോർ വാഹന വകുപ്പിനുമാണ് പരാതി നല്‍കിയിരിക്കുന്നത്. നിയമം എല്ലാവർക്കും ബാധകമെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താൻ നടപടി വേണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടുന്നു. 

കൊച്ചിയിൽ റോഡ് ഷോക്കിടെ കാറിന്‍റെ ഡോർ തുറന്നിട്ട് ഫൂട്ട്ബോഡില്‍ തൂങ്ങി നിന്ന് ഒരു കൈ വീശിയായിരുന്നു നരേന്ദ്ര മോദിയുടെ യാത്ര. തിരുവനന്തപുരത്തും മോദി സമാനമായി യാത്ര ചെയ്തിരുന്നു.

Tags