തൃണമൂൽ കോൺഗ്രസ് സംഘടനാതലത്തിൽ അഴിച്ചുപണി

mamatha

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭ തിരഞ്ഞെടുപ്പിൽ മികച്ച വിജയത്തോടെ ഭരണത്തുടർച്ച സ്വന്തമാക്കിയ തൃണമൂൽ കോൺഗ്രസ് സംഘടനാതലത്തിൽ വൻ  അഴിച്ചുപണി. യുവജനവിഭാഗം നേതാവും മുഖ്യമന്ത്രി മമത  ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജിയെ പാർട്ടി ദേശിയ ജനറൽ സെക്രെട്ടറിയായി നിയമിച്ചു. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യമായി ചേർന്ന പാർട്ടി വർക്കിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

പശ്ചിമ ബംഗാളിന് പുറത്ത് സംഘടനാ വിപുലീകരിക്കാൻ തൃണമൂൽ കോൺഗ്രസ് തീരുമാനിച്ചതായി പശ്ചിമ ബംഗാൾ മന്ത്രി പാർഥ ചാറ്റർജി പറഞ്ഞു. തൃണമൂൽ യുവജന വിഭാഗത്തിന്റെ ചുമതലയിൽ നിന്നും അഭിഷേക് ബാനർജി സ്ഥാനമൊഴിയും. പകരം നടിയും തൃണമൂൽ നേതാവുമായ സയാനി ഘോഷ് ഈ ചുമതല വഹിക്കും.