ഡ​ൽ​ഹി സ​ർ​ക്കാ​രി​നെ​തി​രാ​യ ഓ​ർ​ഡി​ന​ൻ​സി​നെ എ​തി​ർ​ക്കുമെന്ന് തൃ​ണ​മൂ​ൽ; കെജ്‌രിവാൾ മമതയെക്കണ്ട് പിന്തുണ തേടി

google news
Trinamool will oppose the ordinance against the Delhi government
 

കോ​ൽ​ക്ക​ത്ത: ഡ​ൽ​ഹി സ​ർ​ക്കാ​രി​നെ​തി​രെ കേ​ന്ദ്ര​സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന ഓ​ർ​ഡി​ന​ൻ​സി​നെ എ​തി​ർ​ക്കു​മെ​ന്ന് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വും ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി​യു​മാ​യ മ​മ​ത ബാ​ന​ർ​ജി. പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ഒ​ന്നി​ച്ചു​നി​ൽ​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്യു​ക​യാ​ണെ​ന്നും മ​മ​ത ബാ​ന​ർ​ജി പ​റ​ഞ്ഞു. കോ​ൽ​ക്ക​ത്ത​യി​ൽ കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷം ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നും പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മ​ന്നി​നു​മൊ​പ്പം സം​യു​ക്ത വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.
 
കേ​ന്ദ്ര​സ​ർ​ക്കാ​ർ ഭ​ര​ണ​ഘ​ട​ന മാ​റ്റി​യേ​ക്കു​മെ​ന്ന് ഭ​യ​പ്പെ​ടു​ന്നു, രാ​ജ്യ​ത്തി​ന്‍റെ പേ​രു​പോ​ലും മാ​റ്റി​യേ​ക്കാം. അ​വ​ർ സു​പ്രീം കോ​ട​തി വി​ധി​ക​ളെ പോ​ലും മാ​നി​ക്കു​ന്നി​ല്ല- മ​മ​ത ആ​രോ​പി​ച്ചു.

ബി.ജെ.പി. രാജ്യത്തിന്റെ പേരുതന്നെ മാറ്റി പാര്‍ട്ടിപ്പേര് നല്‍കുമെന്നും ഭരണഘടനയെ തകര്‍ക്കുമെന്നും മമത പറഞ്ഞു. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബി.ജെ.പി. അതിക്രമം നടത്തുകയാണെന്നു പറഞ്ഞ മമത, സുപ്രീംകോടതിക്കു മാത്രമേ ഇനി രാജ്യത്തെ രക്ഷിക്കാനാവൂ എന്നും വ്യക്തമാക്കി. സുപ്രീംകോടതി വിധികളെ മറികടക്കാന്‍ കേന്ദ്രം ഗവര്‍ണറെ ഉപയോഗിക്കുകയും ഓര്‍ഡിനന്‍സും ഇറക്കി കളിക്കുകയും ചെയ്യുന്നു. അവര്‍ കോടതി വിധികളെ ബഹുമാനിക്കുന്നില്ലെന്നും മമത ആരോപിച്ചു.

കേന്ദ്ര നീക്കത്തെ രാജ്യസഭയില്‍ പരാജയപ്പെടുത്തുകയാണെങ്കില്‍, അത് 2024-ന് മുന്‍പുള്ള സെമി ഫൈനലായിരിക്കുമെന്ന് കെജ്‌രിവാള്‍ പറഞ്ഞു. ഇതൊരു ഡല്‍ഹിയെ സംബന്ധിച്ച് മാത്രമുള്ള കാര്യമല്ല. ബംഗാള്‍ ഗവര്‍ണര്‍ പോലും ഇതേകാര്യം ചെയ്യും. ഭഗവന്ത് മാനും ഇതുതന്നെ പറയുന്നു. ഗവര്‍ണര്‍ ഒരുപാട് ബില്ലുകളിന്മേല്‍ തീരുമാനമെടുക്കുന്നില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ പറഞ്ഞതായും കെജ്‌രിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു.


ത​ല​സ്ഥാ​ന​ത്തെ ക്ര​മ​സ​മാ​ധാ​നം, പോ​ലീ​സ്, റ​വ​ന്യു ഒ​ഴി​കെ​യു​ള്ള മ​റ്റെ​ല്ലാ അ​ധി​കാ​ര​ങ്ങ​ളും സം​സ്ഥാ​ന സ​ർ​ക്കാ​രി​നാ​ണെ​ന്നും ലെ​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ​ക്ക​ല്ലെ​ന്നും സു​പ്രീം​കോ​ട​തി വി​ധി​ച്ചി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് വെ​ള്ളി​യാ​ഴ്ച രാ​ത്രി കേ​ന്ദ്ര​സ​ർ​ക്കാ​ർ ഓ​ർ​ഡി​ന​ൻ​സ് ഇ​റ​ക്കി​യ​ത്.


 
ഓ​ർ​ഡി​ന​ൻ​സ് അ​നു​സ​രി​ച്ച് ഡ​ൽ​ഹി​യി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന സി​വി​ൽ സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്ഥ​ലം മാ​റ്റം, നി​യ​മ​നം, അ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ജി​ല​ൻ​സ് കാ​ര്യ​ങ്ങ​ളു​ടെ ശി​പാ​ർ​ശ എ​ന്നി​വ യ്ക്കെ​ല്ലാം "നാ​ഷ​ണ​ൽ ക്യാ​പി​റ്റ​ൽ സി​വി​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി’​ക്കാ​ണ് അ​ധി​കാ​രം. ഈ ​അ​ഥോ​റി​റ്റി​യു​ടെ അ​ധി​കാ​ര പ​രി​ധി വ​ർ​ധി​പ്പി​ക്കു​ക വ​ഴി സ​ർ​ക്കാ​രി​ന്‍റെ അ​ധി​കാ​ര​ങ്ങ​ളെ മു​ഴു​വ​നാ​യി റ​ദ്ദാ​ക്കാ​നാ​ണ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ല​ക്ഷ്യ​മി​ടു​ന്ന​ത്.

Tags