സ്പു​ട്‌​നി​ക് വാ​ക്‌​സീ​ന്‍ ഇ​ന്ത്യ​യി​ൽ നി​ര്‍​മി​ക്കാ​ന്‍ അ​നു​മ​തി തേ​ടി സിറം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട്

sputnik


പൂ​നെ: റ​ഷ്യ​യു​ടെ കോ​വി​ഡ് വാ​ക്സീ​ൻ സ്ഫു​ട്നി​ക്-5 ഇ​ന്ത്യ​യി​ൽ നി​ർ​മി​ക്കാ​ൻ ഡ്ര​ഗ് ക​ൺ​ട്രോ​ള​ർ ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ​യോ​ട് (ഡി​സി​ജി​ഐ) സി​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്ത്യ അ​നു​മ​തി തേ​ടി. വാ​ക്സീ​ന്‍റെ കൂ​ടു​ത​ൽ വി​ശ​ക​ല​നം, പ​രി​ശോ​ധ​ന എ​ന്നി​വ​യ്ക്കു​ള്ള അ​നു​മ​തി പൂ​നെ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള വാ​ക്സീ​ൻ നി​ർ​മാ​ണ കേ​ന്ദ്ര​വും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഡോ. ​റെ​ഡ്ഡി ലാ​ബോ​റ​ട്ട​റീ​സി​നാ​ണു നി​ല​വി​ൽ ഇ​ന്ത്യ​യി​ൽ സ്ഫു​ട്നി​ക് 5 നി​ർ​മി​ക്കാ​ൻ അ​നു​മ​തി​യു​ള്ള​ത്. ബു​ധ​നാ​ഴ്ച​യാ​ണ് സീ​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്ത്യ അ​നു​മ​തി തേ​ടി​യ​തെ​ന്നു വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

ഏ​പ്രി​ൽ മു​ത​ൽ രാ​ജ്യ​ത്ത് സ്ഫു​ട്നി​ക് 5 വാ​ക്സീ​ൻ ഉ​പ​യോ​ഗി​ച്ചു തു​ട​ങ്ങാ​നു​ള്ള അ​ടി​യ​ന്ത​ര അ​നു​മ​തി ഡ്ര​ഗ് ക​ൺ​ട്രോ​ള​ർ ജ​ന​റ​ൽ ന​ൽ​കി​യി​രു​ന്നു.