കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു

te
 

ന്യൂഡല്‍ഹി: കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് ബുധനാഴ്ച്ച ഹാക്ക് ചെയ്യപ്പെട്ടതായി റിപോര്‍ട്ട്. അക്കൗണ്ടിന്റെ പ്രൊഫൈല്‍ ചിത്രം ഇലോണ്‍ മസ്‌കിന്റേത് ആക്കുകയും, 'ഗ്രേറ്റ് ജോബ്' എന്ന് ട്വീറ്റ് ചെയ്യുകയും ചെയ്തു.

മണിക്കൂറുകള്‍ക്ക് ശേഷം അക്കൗണ്ട് വീണ്ടെടുത്തതായി വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സ്ഥിരീകരിച്ചു.

ഈ സംഭവം നടക്കുന്നതിന് ഒരു മാസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ അക്കൗണ്ടും ഇതുപോലെ ഹാക്ക് ചെയ്യപ്പെട്ടിരുന്നു.