കേന്ദ്ര സർക്കാരിന്‍റെ പുതിയ ഐടി നിയമ ഭേദഗതി അംഗീകരിച്ച് ട്വിറ്റർ

ഐ.ടി മന്ത്രാലയം നിർദേശിച്ച അക്കൗണ്ടുകൾ  അസാധുവാക്കി ട്വിറ്റർ

ന്യൂഡല്‍ഹി: കേന്ദ്ര സർക്കാരിന്‍റെ പുതിയ ഐടി നിയമ ഭേദഗതി അംഗീകരിച്ച് ട്വിറ്റർ. ഐ.ടി ദേഭഗതി നിയമ പ്രകാരമുള്ള ഉദ്യോഗസ്ഥരെ ട്വിറ്റർ ഇന്ത്യയിൽ നിയമിച്ചു. പരാതിപരിഹാര ഉദ്യോഗസ്ഥനെയും നോഡൽ ഓഫീസറെയുമാണ് നിയമിച്ചത്.

പുതിയ ഐ.ടി. ഭേദഗതി നിയമം പാലിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും ഇന്ത്യയോട് പ്രതിജ്ഞാബദ്ധമെന്നും ട്വിറ്റർ വക്താവ് വ്യക്തമാക്കി. നിയമം നടപ്പിലാക്കുന്നതിന്റെ പുരോഗതി കേന്ദ്ര സർക്കാരിനെ അറിയിച്ചു.

സർക്കാരുമായുള്ള ക്രിയാത്മക ചർച്ചകൾ തുടരുമെന്നും ട്വിറ്റർ അറിയിച്ചു.