പെരിയോറിന്‍റെ പ്രതിമയില്‍ ചെരുപ്പുമാലയണിയിച്ചു; ര​ണ്ട് ഹി​ന്ദു​മു​ന്ന​ണി പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ

Two Hindu Munnani Functionaries Held for Defacing Periyar Statue in Tamil Nadu
 

കോയമ്പത്തൂര്‍: തമിഴ്‌നാട്ടിലെ പ്രശസ്ത സാമൂഹികപരിഷ്‌കര്‍ത്താവായ പെരിയോര്‍ ഇ വി രാമസ്വാനിയുടെ പ്രതിമയില്‍ ചെരുപ്പ് മാലയണിച്ച്‌ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച രണ്ട് ഹിന്ദു മുന്നണി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. വെ​ള്ള​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഓ​ട്ടോ ഡ്രൈ​വ​ർ അ​രു​ൺ കാ​ർ​ത്തി​ക് (26), സു​ഹൃ​ത്ത് മോ​ഹ​ൻ​രാ​ജ് (28) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.


ഞായറാഴ്ചയാണ് സംഭവം നടന്നത്. വെല്ലൂര്‍ തന്തൈ പെരിയോര്‍ സ്റ്റഡി സെന്ററിനു മുന്നില്‍ സ്ഥാപിച്ച പ്രതിമയിലാണ് ഹിന്ദുത്വര്‍ ചെരുപ്പ് മാലയണിയിച്ചത്. പ്രതിമയില്‍ ചെരുപ്പുമാലയ്ക്കുപുറമെ കാവി നിറത്തിലുള്ള പൊടിയും വിതറിയിരുന്നു. 

പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ൾ കു​റ്റം സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ 15 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്ത് ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ​വി​ട്ടു.