ഡൽഹിയിൽ നിയന്ത്രണം വിട്ട ഥാർ ഇടിച്ചു കയറി രണ്ടു മരണം

accident
 

ഡൽഹിയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി രണ്ടുപേർ മരിച്ചു. കുട്ടികൾ ഉൾപ്പെടെ എട്ടുപേർക്ക് പരിക്കേറ്റു. ഡൽഹിയിലെ മലായ് മന്ദിർ മേഖലയിലാണ് അപകടമുണ്ടായത്.അമിത വേഗതയിൽ എത്തി നിയന്ത്രണം വിട്ട ഥാർ ആണ് അപകടമുണ്ടാക്കിയത്. മുന്ന, സമീർ എന്നിവരാണ് അപകടത്തിൽ മരിച്ചതെന്ന് പൊലീസ് അറിയിച്ചു.

ഥാർ അമിത വേഗതയിലായിരുന്നുവെന്നും ഇതാണ് നിയന്ത്രണം നഷ്ടപ്പെടാൻ ഇടയാക്കിയതെന്നും പ്രാഥമികാന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. ഥാർ മറ്റ് രണ്ട് കാറുകളിൽ ഇടിക്കുകയും മൂന്ന് പച്ചക്കറി സ്റ്റാളുകളെ തകർക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.