ജ​മ്മു കാ​ഷ്മീ​രി​ൽ ര​ണ്ട് ല​ഷ്ക​ർ ഭീ​ക​ര​ർ പി​ടി​യി​ൽ

google news
jammu
 

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ ര​ണ്ട് ല​ഷ്ക​ർ ഇ ​ത​യി​ബ ഭീ​ക​ര​ർ പി​ടി​യി​ൽ. കാ​ഷ്മീ​രി​ലെ ബാ​രാ​മു​ള്ള​യി​ൽ​നി​ന്നാ​ണ് ഭീ​ക​ര​ർ പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ​നി​ന്ന് ആ​യു​ധ​ങ്ങ​ളും സ്ഫോ​ട​ക വ​സ്തു​ക​ളും പി​ടി​ച്ചെ​ടു​ത്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

ര​ണ്ട് തോ​ക്കു​ക​ളും അ​ഞ്ച് ഗ്ര​നേ​ഡു​ക​ളു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​താ​യും സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

 enlite ias final advt
അതേസമയം, അനന്ത്നാഗ് ജില്ലയിൽ 50 മണിക്കൂറിലേറെയായി തുടരുന്ന, ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികനു കൂടി വീരമൃത്യു വരിച്ചു. ഇന്നലെ മുതൽ കാണാതയ സൈനികനാണ് ജീവൻ നഷ്ടമായത്. കൊകോരെനാഗിലെ നിബിഡ വനങ്ങളിൽ ഭീകരരെ തുരത്താൻ സൈന്യവും ജമ്മു കശ്മീർ പൊലീസും ആരംഭിച്ച സംയുക്ത ഓപ്പറേഷനിടെ നേരത്തെ 3 ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചിരുന്നു. ഇതോടെ ഏറ്റുമുട്ടലിൽ മരിച്ച സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം നാലായി.

ബുധനാഴ്ച പുലർച്ചെയുണ്ടായ വെടിവയ്പ്പിൽ കരസേനയിലെ രണ്ടു ഉദ്യോഗസ്ഥരും ഒരു പൊലീസുകാരനുമാണ് വീരമൃത്യു വരിച്ചത്. കേണൽ മൻപ്രീത് സിങ്, മേജർ ആശിഷ് ധൻചോക്, ജമ്മു കശ്മീർ പൊലീസ് ഡപ്യൂട്ടി സൂപ്രണ്ട് ഹുമയൂൺ മുസാമിൽ ബട്ട് എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രജൗറിയിൽ നടന്ന ഭീകരാക്രമണത്തിൽ രണ്ടു സൈനികർ വീരമൃത്യു വരിച്ചിരുന്നു. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം