തമിഴ്‌നാട്ടിൽ കാവേരി നദിയില്‍ കുളിക്കാനിറങ്ങിയ രണ്ട് മലയാളി യുവാക്കള്‍ മുങ്ങിമരിച്ചു

d

കോയമ്പത്തൂര്‍: തമിഴ്‌നാട്ടിൽ കാവേരി നദിയില്‍ കുളിക്കാനിറങ്ങിയ രണ്ട് മലയാളി യുവാക്കള്‍ മുങ്ങിമരിച്ചു.ഈറോഡ് ജില്ലയിലെ കൊടുമുടിക്ക് അടുത്തുള്ള കാരണം പാളയം അണക്കെട്ടില്‍ കുളിക്കുന്നതിനിടെയാണ് ഇരുവരും അപകടത്തില്‍പ്പെട്ടത്.മലപ്പുറം പൊന്നാനി പ്രകാശിന്റെ മകന്‍ യദു (22), പത്തനംതിട്ട തിരുവല്ല ബാബുവിന്റെ മകന്‍ കിരണ്‍ ബാബു (23) എന്നിവരാണ് മരിച്ചത്. 

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. ചെ​ന്നൈ​യി​ലെ ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്ന ഇ​വ​ർ സ​ഹ​ജീ​വ​ന​ക്കാ​ര​നാ​യ ഈ​റോ​ഡ് ചെ​ന്നി​മ​ല സു​രേ​ന്ദ്ര​ന്‍റെ വീ​ട്ടി​ൽ അ​വ​ധി ആ​ഘോ​ഷി​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു.മൃ​ത​ദേ​ഹ​ങ്ങ​ൾ പെ​രു​ന്തു​റ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ഞാ​യ​റാ​ഴ്ച മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​ന​ൽ​കും.