കുറ്റാലത്ത് വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ 2 പേർ ഒഴുക്കിൽപ്പെട്ട് മരിച്ചു

drown
 

കോയമ്പത്തൂര്‍: കുറ്റാലത്ത് വെള്ളച്ചാട്ടത്തിന് താഴെ കുളിക്കാനിറങ്ങിയ രണ്ടുപേര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു.  പെരമ്പൂര്‍ വിജയ കുമാറിന്റെ ഭാര്യ മല്ലിക (46), കടലൂര്‍ പണ്‍റുട്ടി കലാവതി (60) എന്നിവരാണ് മരിച്ചത്‌.

ബുധനാഴ്ച വൈകീട്ട് ആറ് മണിയോടെ അപകടം. പത്തോളം പേരാണ് ഒഴുക്കില്‍പ്പെട്ടത്. ഇതില്‍ മൂന്നുപേര്‍ രക്ഷപ്പെട്ടു. അഞ്ചു പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

രണ്ടുപേരുടെ മൃതദേഹങ്ങള്‍ ഒരു കിലോമീറ്റര്‍ അകലെനിന്നാണ് ലഭിച്ചത്. മൂന്ന് സ്ത്രീകള്‍ ഒഴുക്കില്‍പ്പെട്ടുവെങ്കിലും ഇവര്‍ നീന്തി രക്ഷപെട്ടതായി ബന്ധുക്കള്‍ പോലീസിനെ അറിയിച്ചു.