രാജ്യവിരുദ്ധപ്രവർത്തനങ്ങൾ നടത്തിയ രണ്ട് പേർ അറസ്റ്റിൽ
Sun, 12 Mar 2023

രാജ്യവിരുദ്ധപ്രവർത്തനങ്ങൾ നടത്തിയ രണ്ട് പേർ അറസ്റ്റിൽ. അബ്ദുൾ അസീസ്, ഷോയിബ് ഖാൻ എന്നിവരെയാണ് തീവ്രവാദ വിരുദ്ധ ഏജൻസി കസ്റ്റഡിയിലെടുത്തത്. മധ്യപ്രദേശില സിയോനി സ്വദേശികളാണ് ഇവർ.
കഴിഞ്ഞ വർഷം കർണാടകയിലെ ശിവമോഗയിൽ ബോംബ് സ്‌ഫോടനം നടത്തുകയും ദേശീയ പതാക കത്തിയ്‌ക്കുകയും ചെയ്ത കേസിൽ ചോദ്യം ചെയ്യാനാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ഇരുവരുടെയും വീടുകളിൽ നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങളും ഹാർഡ് ഡിസ്‌കുകളും എഴുത്തുകളും അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്.