ലഖ്നോ: ഉത്തര്‍പ്രദേശില്‍ ട്രെയിൻ തട്ടി രണ്ട് റെയില്‍വേ ജീവനക്കാര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.ജഹാംഗീരാബാദ് റെയില്‍വേ സ്റ്റേഷന് സമീപം തകരാറിലായ സിഗ്നല്‍ നന്നാക്കുന്നതിനിടെ എതിരെ വന്ന ട്രെയിൻ തട്ടിയാണ് അപകടം ഉണ്ടായത്.
അരവിന്ദ് കുമാര്‍ (28), തല സോറൻ (45), ദേവി പ്രസാദ് (30) എന്നിവര്‍ ചേര്‍ന്ന് സിഗ്നല്‍ തൂണുകളിലൊന്നിലെ തകരാര്‍ പരിഹരിക്കുന്നതിനിടെ അതുവഴി കടന്നുപോയ കൊച്ചിൻ എക്‌സ്‌പ്രസ് ഇവരെ ഇടിക്കുകയായിരുന്നു. അരവിന്ദ് കുമാര്‍ അപകടസമയത്ത് തന്നെ മരിച്ചു. സോറൻ പിന്നീട് മരണപ്പെടുകയായിരുന്നു. ആശുപത്രിയിലെത്തിച്ച ദേവി പ്രസാദിന്‍റെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.
Read also:നാഷണൽ മെഡിക്കൽ കമ്മിഷൻ ലോഗോയിൽനിന്ന് അശോകസ്തംഭവും ഇന്ത്യയും മാറ്റി; കേന്ദ്ര ആരോഗ്യ മന്ത്രിക്ക് പരാതി
അരവിന്ദ് കുമാര്‍ ജഹാംഗിരാബാദ് റെയില്‍വേ സ്റ്റേഷനില്‍ ഇലക്‌ട്രീഷനായും സോറൻ സിഗ്നല്‍ അസിസ്റ്റന്റായും പ്രവര്‍ത്തിക്കുകയായിരുന്നു. ദേവി പ്രസാദ് റെയില്‍വേയിലെ കരാര്‍ ജീവനക്കാരനാണ്. വിഷയം അന്വേഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു