ഉത്തര്‍പ്രദേശില്‍ വന്‍ സ്ഫോടനത്തിന് പദ്ധതിയിട്ട രണ്ട് ഭീകരര്‍ പിടിയിൽ

g

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ വന്‍ സ്ഫോടനത്തിന് പദ്ധതിയിട്ട രണ്ട് ഭീകരര്‍ പിടിയിൽ.ലഖ്‌നൗ സ്വദേശികളായ മിന്‍‌ഹാജ് അഹമ്മദ്, നസിറുദ്ദീന്‍ എന്നിവരാണ് പിടിയിലായത്. ലഖ്‌നൗ ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ സ്‌ഫോടനം നടത്താനായിരുന്നു സംഘത്തിന്റെ ഉദ്ദേശമെന്ന് ലഖ്‌നൗ പോലീസ് പറഞ്ഞു.

ഇ​വ​രി​ൽ​നി​ന്നും ആ​യു​ധ​ങ്ങ​ളും സ്ഫോ​ട​ക വ​സ്തു​ക്ക​ളും ക​ണ്ടെ​ത്തി​യ​താ​യി പോ​ലീ​സ് പ​റ​യു​ന്നു. പാ​ക്-​അ​ഫ്ഗാ​ൻ അ​തി​ർ​ത്തി​യാ​യ പേ​ഷാ​വാ​ർ, ക്വേ​റ്റ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ് തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​ന്ന​ത്. ല​ക്നോ ജി​ല്ല​യി​ലെ കോ​രി​യി​ൽ താ​മ​സി​ക്കു​ന്ന മി​ൻ​ഹാ​ജ് അ​ഹ​മ്മ​ദി​ന്‍റെ വീ​ട്ടി​ൽ​നി​ന്നാ​ണ് സ്‌​ഫോ​ട​ക​വ​സ്തു​ക്ക​ളും പി​സ്റ്റ​ളും ക​ണ്ടെ​ത്തി​യ​ത്.സംഘത്തില്‍ കൂടുതല്‍ ആളുകളുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.