നാ​ഗാ​ലാ​ൻ​ഡി​ല്‍ ര​ണ്ട് വ​നി​ത എം​എ​ൽ​എ​മാ​ർ; ച​രി​ത്ര​ത്തി​ലാദ്യം

Two women MLAs in Nagaland
 

കൊ​ഹി​മ: നാ​ഗാ​ലാ​ൻ​ഡി​ൽ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ര​ണ്ട് വ​നി​ത​ക​ൾ നി​യ​മ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ദി​മാ​പു​ർ മൂ​ന്ന് മ​ണ്ഡ​ല​ത്തി​ൽ​നി​ന്നും ഹെ​കാ​നി ജ​ഖാ​ലു​വും വെ​സ്റ്റേ​ണ്‍ അം​ഗ​മി മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് സ​ൽ​ഹൗ​തു​വോ​നൗ ക്രൂ​സു​മാ​ണ് വി​ജ​യി​ച്ച​ത്. ഇ​രു​വ​രും എ​ൻ​ഡി​പി​പി​യു​ടെ സ്ഥാ​നാ​ർ​ഥി​ക​ളാ​യി​രു​ന്നു.

1963ൽ ​നാ​ഗാ​ലാ​ൻ​ഡ് സം​സ്ഥാ​ന​മാ​യ​തി​നു​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് ര​ണ്ട് വ​നി​ത​ക​ൾ നി​യ​മ​സ​ഭ​യി​ലേ​ക്ക് എ​ത്തു​ന്ന​ത്. ഏ​ഴ് വോ​ട്ടു​ക​ൾ​ക്കാ​യി​രു​ന്നു സ​ൽ​ഹൗ​തു​വോ​നൗ​വി​ന്‍റെ വി​ജ​യം. സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യ കെ​നീ​സാ​ഖോ ന​ഖ്രോ 7071 വോ​ട്ടു​ക​ൾ നേ​ടി​യ​പ്പോ​ൾ സ​ൽ​ഹൗ​തു​വോ​നു​വോ 7078 വോ​ട്ടു​ക​ൾ നേ​ടി.

നാ​രി ശ​ക്തി അ​വാ​ർ​ഡ് ജേ​താ​വാ​യ ജ​ഖാ​ലു 1,536 വോ​ട്ടു​ക​ൾ​ക്കാ​ണ് വി​ജ​യം നു​ക​ർ​ന്ന​ത്. ലോ​ക് ജ​ന​ശ​ക്തി പാ​ർ​ട്ടി (രാം ​വി​ലാ​സ്) സ്ഥാ​നാ​ർ​ഥി അ​ഷെ​റ്റോ ഷി​മോ​മി​യെ 12,705 വോ​ട്ടു​ക​ൾ നേ​ടി​യ​പ്പോ​ൾ ജ​ഖാ​ലു 14,241 വോ​ട്ടു​ക​ൾ നേ​ടി.