ഭാഷാ വൈവിധ്യത്തെ ഒന്നിപ്പിക്കുന്നത് ഹിന്ദിയാണെന്ന പരാമർശം അധിക്ഷേപകരം; അമിത് ഷായ്ക്കെതിരെ ഉദയനിധി സ്റ്റാലിന്‍

ചെന്നൈ: ഭാഷാ വൈവിധ്യത്തെ ഒന്നിപ്പിക്കുന്നത് ഹിന്ദിയാണെന്ന കേന്ദ്ര മന്ത്രി അമിത് ഷായുടെ പരാമർശത്തിനെതിരെ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ. സനാതന ധർമവുമായി ബന്ധപ്പെട്ട വിവാദം നിലനിൽക്കുന്നതിനിടെയാണ് ഉദയനിധി വീണ്ടും അമിത് ഷായ്ക്കെതിരെ രംഗത്തെത്തിയത്. ഭാഷാവൈവിധ്യത്തെ ഒന്നിപ്പിക്കുന്നതും പരിപോഷിപ്പിക്കുന്നതും ഹിന്ദിയാണെന്ന അമിത് ഷായുടെ പരമാർശം അധിക്ഷേപകരമാണെന്ന് ഉദയനിധി പറഞ്ഞു.
നാലോ അഞ്ചോ സംസ്ഥാനങ്ങളിൽ മാത്രമാണ് ഹിന്ദി സംസാരിക്കുന്നത്. അമിത് ഷായുടെ പ്രസ്താവന അസംബന്ധമാണ്. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ഉദയനിധി പറഞ്ഞു.
“ഹിന്ദി രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കുന്നുവെന്നും പ്രാദേശിക ഭാഷകളെ ശാക്തീകരിക്കുന്നു” എന്നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഹിന്ദി ദിവസ് സന്ദേശത്തില്‍ പറഞ്ഞത്. ഹിന്ദി ഒരിക്കലും മറ്റൊരു ഇന്ത്യന്‍ ഭാഷയോടും മത്സരിക്കുന്നില്ല. എല്ലാ ഭാഷകളും ശക്തിപ്പെടുത്തുന്നതിലൂടെ മാത്രമേ ശക്തമായ ഒരു രാജ്യം ഉയര്‍ന്നുവരുകയുള്ളൂവെന്നും അമിത് ഷാ ” പറഞ്ഞു.
എന്നാല്‍ ”ഹിന്ദി തമിഴ്നാടിനെയും കേരളത്തെയും ഒന്നിപ്പിക്കുന്നത് എങ്ങനെയാണ്? ശാക്തീകരണം എവിടെ?” എന്ന് അമിത് ഷായുടെ എക്സ് പോസ്റ്റിനോട് പ്രതികരിച്ച ഉദയനിധി സ്റ്റാലിന്‍ ചോദിച്ചു.
ഉദയനിധിക്കെതിരെ തമിഴ്നാട് ബിജെപി രംഗത്തെത്തി. ഉദയനിധിക്ക് ഒന്നും അറിയില്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് നാരായണൻ തിരുപ്പതി പറഞ്ഞു. സനാത ധർമ വിഷയത്തിൽ അക്കാര്യം ഉദയനിധി തെളിയിച്ചതാണ്. തെറ്റായി അമിത് ഷാ ഒന്നും പറഞ്ഞിട്ടില്ല. ഹിന്ദി നമ്മുടെ ഔദ്യോഗിക ഭാഷയാണ്. ഒരു ഭാഷയും ആരുടെ മേലും ചുമത്താൻ സാധിക്കില്ല. ഇത്തരം വിഷയങ്ങളെക്കുറിച്ച് സംസാരിക്കാൻ മാത്രം പക്വത ഉദയനിധി സ്റ്റാലിനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം