ഇനിയും മിന്നലാക്രമണം നടത്തും;കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

amit shah
 ദില്ലി: ഭീകരവാദം വച്ചുപൊറുപ്പിക്കില്ല എന്നും ഇനിയും മിന്നലാക്രമണം നടത്തുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മുകാശ്മീരിലെ പൂഞ്ചിൽ കഴിഞ്ഞ ദിവസം ഭീകരരും സൈനികരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ മലയാളി അടക്കം അഞ്ച് സൈനികർ വീരമൃത്യു വരിച്ച സംഭവത്തിൽ ആണ് അമിത് ഷായുടെ പ്രതികരണം.തീവ്രവാദികളോട് അനുഭാവമുള്ള 700 പേരെ കശ്മീരിൽ തടവിലാക്കി.പൂഞ്ചിൽ പീർപഞ്ചാൾ മേഖലയിലാണ് കഴിഞ്ഞ ദിവസം ഏറ്റുമുട്ടൽ നടന്നത്. വനമേഖല വഴി നുഴഞ്ഞ് കയറാൻ ശ്രമിക്കുകയായിരുന്നു ഭീകരർ. ഇതെതുടർന്നാണ് സൈന്യം മേഖലയിൽ തെരച്ചിൽ തുടങ്ങിയത്. വനത്തിനുള്ളിൽ പത്ത് കിലോമീറ്റർ ഉള്ളിലാണ് ഏറ്റുമുട്ടൽ നടന്നത്.