കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയ്ക്ക് കോവിഡ്

കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയ്ക്ക് കോവിഡ്

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര​മ​ന്ത്രി സ​ദാ​ന​ന്ദ ഗൗ​ഡ​യ്ക്കും കോ​വി​ഡ്. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പോ​സി​റ്റീ​വാ​യ​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഈ സാഹചര്യത്തില്‍ താനുമായി അടുത്തിടപഴകിയ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും കോവിഡ് പ്രോട്ടോകോള്‍ പാലിക്കണമെന്നും സുരക്ഷിതരായി ഇരിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍, ടെക്‌സ്റ്റൈല്‍സ് മന്ത്രി സ്മൃതി ഇറാനി എന്നിവര്‍ മന്ത്രി സദാനന്ദ ഗൗഡ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു.

നേ​ര​ത്തെ കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ അ​മി​ത് ഷാ, ​നി​തി​ന്‍ ഗ​ഡ്ക​രി, ധ​ര്‍​മേ​ന്ദ്ര പ്ര​ധാ​ന്‍ എ​ന്നി​വ​ര്‍​ക്ക് കോ​വി​ഡ് ബാ​ധി​ച്ചി​രു​ന്നു.