മേഘാലയയിൽ എൻ.പി.പി-ബി.ജെ.പി സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി

United Democratic Party announces support for NPP-BJP alliance in Meghalaya
 

ഷില്ലോങ്: മേഘാലയയിൽ സർക്കാർ രൂപീകരണത്തില്‍ എൻ.പി.പി-ബി.ജെ.പി സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി. നേരത്തെ ബിജെപി ഇതര സർക്കാർ രൂപീകരണത്തിന് യു.ഡി.പി ശ്രമിച്ചിരുന്നു.

യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടിയും പീപ്പിൾസ് ഡെമോക്രാറ്റിക് ഫ്രണ്ടും എൻ.പി.പി-ബി.ജെ.പി സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചു. പിന്തുണ അറിയിച്ചുള്ള കത്ത് എന്‍.പി.പിയെ നയിക്കുന്ന കോൺറാഡ് സാങ്മക്ക് കൈമാറി. 

60 അംഗ നിയമസഭയിൽ 26 സീറ്റിലാണ് എൻ.പി.പി ജയിച്ചത്. ബിജെപി രണ്ടെണ്ണത്തിലും. യുഡിപി 11 സീറ്റിൽ ജയിച്ചിട്ടുണ്ട്. വോയ്സ് ഓഫ് ദ പീപ്പിൾസ് പാർട്ടി 4 സീറ്റിലും ഹിൽ സ്റ്റേറ്റ് പീപ്പിൾസ് ഡമോക്രാറ്റിക് പാർട്ടിയും പീപ്പിൾസ് ഡമോക്രാറ്റിക് ഫ്രണ്ടും 2 വീതം സീറ്റിലും ജയിച്ചിട്ടുണ്ട്.