ആസൂത്രിതമല്ലാത്ത വാക്‌സിനേഷൻ വകഭേദം വന്ന വൈറസിന്റെ വ്യാപനത്തിന് കാരണമാകുമെന്ന് വിദഗ്ദ്ധ സംഘം

vaccine

ന്യൂഡൽഹി: ആസൂത്രിതമല്ലാത്ത വാക്‌സിനേഷൻ വകഭേദം വന്ന വൈറസിന്റെ വ്യാപനത്തിന് കാരണമാകുമെന്ന് വിദഗ്ദ്ധ സംഘം. കോവിഡ് രോഗം വന്നവർക്ക് വാക്‌സിനേഷൻ വേണ്ടെന്നും അഭിപ്രായം. ഈക്കാര്യം വ്യക്തമാക്കി വിദഗ്ദ്ധ സംഘം പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകി.

രാജ്യത്തെ ആരോഗ്യമേഖലയിലെ ഉന്നതർ അടങ്ങിയ സംഘത്തിന്റെയാണ് വിലയിരുത്തൽ. വിവേചനരഹിതവും അപൂർണവുമായ വാക്‌സിൻ നടപടി വകഭേദം വന്ന വൈറസിന്റെ ആവിർഭാവത്തിന് കാരണമാകുമെന്നും റിപ്പോർട്ട്.

ഒരിക്കൽ കോവിഡ് രോഗം ബാധിച്ചവർക്ക് വാക്‌സിനേഷന്റെ ആവശ്യമില്ല. ഇന്ത്യയിൽ വാക്‌സിൻ വിതരണത്തിൽ മുൻഗണന തീരുമാനിക്കുന്നതിൽ ഉണ്ടായ അപാകത വലിയ തോതിലുള്ള മരണത്തിന് കാരണമായെന്നും അഭിപ്രായം.