യുപിയില്‍ രണ്ട് കു​ട്ടി​ക​ളില്‍ കൂടുതലായാല്‍ സര്‍ക്കാര്‍ ജോലിയില്ല; ജ​ന​സം​ഖ്യ നി​യ​ന്ത്രി​ക്കാ​ന്‍ നീക്കം

fam

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ രണ്ടിലധികം കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കാനാവില്ലെന്ന് വ്യവസ്ഥചെയ്യുന്ന ജനസംഖ്യാ നിയന്ത്രണ നിയമത്തിന്റെ കരട് പുറത്തിറങ്ങി. സംസ്ഥാന നിയമ കമ്മീഷനാണ് കരട് പുറത്തിറക്കിയിരിക്കുന്നത്. 

ര​ണ്ടു കു​ട്ടി​ക​ള്‍ മാ​ത്ര​മേ പാ​ടു​ള്ളൂ എ​ന്നാ​ണ് നി​യ​മം മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന പ്ര​ധാ​ന നി​ര്‍​ദേ​ശം. ഇ​ത് ലം​ഘി​ക്കു​ന്ന​വ​ര്‍​ക്ക് സ​ര്‍​ക്കാ​ര്‍ ജോ​ലി​ക്ക് അ​പേ​ക്ഷി​ക്കാ​നോ ജോ​ലി​ക്ക​യ​റ്റ​ത്തി​നോ സ​ര്‍​ക്കാ​ര്‍ സ​ബ്‌​സി​ഡി​ക​ള്‍​ക്കോ അ​പേ​ക്ഷി​ക്കാ​നാ​വി​ല്ല. കൂ​ടാ​തെ, അ​ത്ത​ര​ക്കാ​ര്‍​ക്ക് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​നാ​വി​ല്ലെ​ന്നും ക​ര​ട് വ്യ​വ​സ്ഥ ചെ​യ്യു​ന്നു.

ര​ണ്ടു കു​ട്ടി​ക​ള്‍ മാ​ത്ര​മു​ള്ള​വ​ര്‍​ക്ക് പ്ര​ത്യേ​ക ആ​നു​കൂ​ല്യ​ങ്ങ​ള്‍ ന​ല്‍​കു​മെ​ന്ന് ക​ര​ട് പ​റ​യു​ന്നു. സ​ര്‍​ക്കാ​ര്‍ ജോ​ലി​യി​ലു​ള്ള​വ​ര്‍​ക്ക് സ​ര്‍​വീ​സ് കാ​ല​യ​ള​വി​ല്‍ ര​ണ്ട് ത​വ​ണ പ്ര​ത്യേ​ക ശ​മ്ബ​ള​വ​ര്‍​ധ​ന. മു​ഴു​വ​ന്‍ ശ​മ്ബ​ള​ത്തോ​ടെ 12 മാ​സ​ത്തെ പ്ര​സ​വാ​വ​ധി തു​ട​ങ്ങി​യ​വ ല​ഭി​ക്കും. ഒ​റ്റ​ക്കു​ട്ടി​യു​ള​ള​വ​ര്‍​ക്ക് നാ​ല് അ​ധി​ക ഇ​ന്‍​ക്രി​മെ​ന്‍റാ​ണ് വാ​ഗ്ദാ​നം. കൂ​ടാ​തെ ഇ​ത്ത​രം കു​ടും​ബ​ങ്ങ​ള്‍​ക്ക് വീ​ട് വ​യ്ക്കു​ന്ന​തി​നോ വാ​ങ്ങു​ന്ന​തി​നോ പ​ലി​ശ കു​റ​ഞ്ഞ പ്ര​ത്യേ​ക ലോ​ണ്‍ അ​നു​വ​ദി​ക്കും. ഒ​റ്റ​ക്കു​ട്ടി​യാ​ണെ​ങ്കി​ല്‍ 20 വ​യ​സു​വ​രെ ഇ​ന്‍​ഷു​റ​ന്‍​സ് ക​വ​റേ​ജ് ല​ഭി​ക്കും.

ജ​ന​സം​ഖ്യാ നി​യ​ന്ത്ര​ണ നി​യ​മം പാ​ലി​ക്കാ​ന്‍ ആ​രെ​യും നി​ര്‍​ബ​ന്ധി​ക്കി​ല്ലെ​ന്ന് നി​യ​മ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ആ​ദി​ത്യ മി​ത്ത​ല്‍ പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തെ ജ​ന​സം​ഖ്യ നി​യ​ന്ത്രി​ക്കു​ന്ന​തി​നും ജ​ന​ങ്ങ​ളു​ടെ ക്ഷേ​മം ഉ​റ​പ്പാ​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് പു​തി​യ നി​യ​മ​ത്തി​ന്‍റെ ക​ര​ട് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് നി​യ​മ ക​മ്മീ​ഷ​ന്‍ പ​റ​യു​ന്നു.
 
രണ്ടു കുട്ടികളില്‍ കൂടുതല്‍ പാടില്ലെന്ന് നിയമം ആരെയും നിര്‍ബന്ധിക്കുന്നില്ലെന്ന് നിയമ കമ്മീഷന്‍ ചെയര്‍മാന്‍ ആദിത്യ മിത്തല്‍ വ്യക്തമാക്കി. ആര്‍ക്കുവേണമെങ്കിലും രണ്ടു കുട്ടി നയം സ്വീകരിക്കാം. അങ്ങനെയുള്ളവര്‍ക്ക് സര്‍ക്കാരിന്റെ പ്രത്യേ ആനുകൂല്യങ്ങള്‍ ലഭിക്കും. അല്ലാത്തവര്‍ക്ക് അവ ലഭിക്കില്ല, അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗസ്ത് രണ്ടാം വാരത്തോടെ നയം നിലവില്‍ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ബില്ലിനെതിരേ ശക്തമായ വിമര്‍ശനങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. സംസ്ഥാനത്തെ മുസ്ലീം വിഭാഗത്തെ ലക്ഷ്യമിട്ടുകൊണ്ടുളളതാണ് പുതിയ നിയമമെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു.