ഉത്തർ പ്രദേശിൽ ബിരുദ വിദ്യാർത്ഥിനിയെ നടുറോഡിൽ വെടിവച്ചു കൊലപ്പെടുത്തി

google news
gun
 

 
ലക്നോ: ഉത്തർ പ്രദേശിൽ ബിരുദ വിദ്യാർത്ഥിനിയെ നടുറോഡിൽ വെടിവച്ചു കൊലപ്പെടുത്തി. റോഷ്‌നി അഹിർവാർ എന്ന 21 വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്. രാംലക്കൻ കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ട റോഷ്‌നി. 

ജലൗണിലെ കോഡ്ര മോഡിൽ ആണ് സംഭവം. അസൈൻമെന്റുകൾ സമർപ്പിക്കാനായി റോഷ്‌നി കോളജിൽ എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്.  ബൈക്കിൽ എത്തിയ രണ്ടു യുവാക്കളാണ് പെൺകുട്ടിയെ വെടിവച്ചത് എന്ന് ദൃക്‌സാക്ഷികൾ അറിയിച്ചു. 

സംഭവ ശേഷം തോക്ക് ഉപേക്ഷിച്ച് ആക്രമികൾ രക്ഷപ്പെട്ടു. എസ്പി അടക്കം ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. രക്ഷപ്പെട്ട പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.  

Tags