ഉത്തരാഖണ്ഡില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ബിഎസ്എഫ് ജവാന്മാര്ക്ക് കോവിഡ്

ഡെറാഡൂൺ: ഉത്തരാഖണ്ഡില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ച 30 ബിഎസ്എഫ് ജവാന്മാര്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോട്വാല്‍ നിയോജകമണ്ഡലത്തില്‍ ഡ്യൂട്ടിക്ക് നിയോഗിച്ച ജവാന്മാര്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇവരെ ക്വാറന്റൈനിൽ പ്രവവേശിച്ചു. ആകെ 82 പേരെയാണ് ഇവിടെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചത്.
അതേസമയം, ഉത്തരാഖണ്ഡിൽ രാഷ്ട്രീയ റാലികൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഈ മാസം 16 വരെ റാലികൾക്കും മറ്റ് ധർണകൾക്കുമൊക്കെ നിരോധനം ഏർപ്പെടുത്തിയത്. ഞായറാഴ്ച മുതൽ നിബന്ധനകൾ പ്രാബല്യത്തിൽ വന്നു. രാഷ്ട്രീയ റാലികൾക്കൊപ്പം മറ്റ് സാംസ്കാരിക പരിപാടികൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.