സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നിന്ന് ഒഴിയണം; ഡിഎംകെ എംപിയോട് മദ്രാസ് ഹൈക്കോടതി

ചെന്നൈ: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നിന്ന് ഒരു മാസത്തിനകം ഒഴിയാന്‍ ഡിഎംകെ എംപി ഡോ. കലാനിധിയോട് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി. നിലവില്‍ ആശുപത്രി കെട്ടിടം സ്ഥിതി ചെയ്യുന്ന ഈ ഭൂമിയില്‍ നിന്നും സര്‍ക്കാരിന്റെ ഇടപെടല്‍ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് കലാനിധി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യമാണ് ഹര്‍ജി പരിഗണിച്ചത്.
പരാതിക്കാരനെ ഭൂരഹിതനായി കണക്കാകാനാകില്ലെന്നും കോടതി കണ്ടെത്തി. പരാതിക്കാരന്റെ പിതാവായ എന്‍ വീരസ്വാമി ഒരു മുന്‍ മന്ത്രിയായിരുന്നു. നിലവില്‍ പാര്‍ലമെന്റ് അംഗമാണ് കലാനിധിയെന്നും കോടതി കണ്ടെത്തി. ഹര്‍ജിക്കാരന്‍ ഒരു സമ്ബന്ന കുടുംബത്തിലെ അംഗമാണെന്നും കോടതി നിരീക്ഷിച്ചു. നിലവിലെ കേസില്‍ രാഷ്ട്രീയ ദുരുപയോഗത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും കോടതി പറഞ്ഞു.
സര്‍ക്കാര്‍ ഭൂമി സമൂഹത്തിലെ സ്വാധീനമുള്ളവര്‍ കൈവശപ്പെടുത്തുന്ന നിരവധി കേസുകള്‍ പുറത്തുവരുന്നുണ്ട്. വാണിജ്യ ആവശ്യങ്ങള്‍ക്കായാണ് ഇവര്‍ ഈ ഭൂമി ഉപയോഗിക്കുന്നതെന്നും കോടതി കണ്ടെത്തി. സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് ഭൂമി നല്‍കാനുള്ള അധികാരം സര്‍ക്കാരിനില്ലെന്നും കോടതി നിരീക്ഷിച്ചു.
ഇത്തരം ഭൂമികള്‍ നല്‍കുന്നതില്‍ ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശം പിന്തുടരണമെന്നും കോടതി പറഞ്ഞു. അര്‍ഹരായവര്‍ക്ക് ശരിയായ ആവശ്യങ്ങള്‍ക്കായി ഭൂമി ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം