സ്‌കൂള്‍ തുറക്കാന്‍ കുട്ടികള്‍ക്ക് വാക്‌സീന്‍ നിര്‍ബന്ധമില്ല: കേന്ദ്ര സര്‍ക്കാര്‍

vaccine
 

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് സ്കൂ​ളു​ക​ൾ തുറക്കാന്‍ കുട്ടികളില്‍ വാക്‌സീന്‍ പൂര്‍ത്തിയാക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ലോകത്ത് ഒരിടത്തും ഇത്തരം മാനദണ്ഡങ്ങള്‍ ഇല്ല. ഒരു ശാസ്ത്രീയ സംഘടനയും അത്തരത്തില്‍ ശുപാര്‍ശ ചെയ്യുന്നില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കുറിപ്പില്‍ പറയുന്നു. അധ്യാപകരും മറ്റു ജീവനക്കാരും വാക്‌സീന്‍ എടുത്തിരിക്കണമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

രണ്ടാം തരംഗം തന്നെയാണ് ഇപ്പോഴും തുടരുന്നത്. കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്ത കേസുകളിൽ 68 ശതമാനവും കേരളത്തിൽ നിന്നാണ്. കൊവിഡ് വ്യാപനം കുറയ്ക്കാൻ ആഘോഷങ്ങൾ പരിമിതമായ രീതിയിൽ മാത്രം നടത്തേണ്ടതാവശ്യമാണ്. രണ്ട് ഡോസ് വാക്സിൻ സമ്പൂർണ സുരക്ഷ നൽകുന്നുവെന്ന്  വ്യക്തമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.  

പല സംസ്ഥാനങ്ങളും സ്‌കൂള്‍ തുറക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നതിന് പിന്നാലെ കുട്ടികള്‍ക്ക് വാക്‌സീന്‍ നല്‍കണമെന്നാവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. എന്നാല്‍ കേന്ദ്രം നിലപാട് അറിയിച്ചതോടെ സംസ്ഥാനങ്ങള്‍ക്ക് സ്‌കൂള്‍ തുറക്കാന്‍ ഇനി തടസമുണ്ടാകില്ല.