സ്വകാര്യ ആശുപത്രികളിലെ വാക്സിൻ വില നിശ്ചയിച്ചു; കോവിഷീല്‍ഡിന് 780, കോവാക്സിന് 1410

vaccine

ന്യൂഡല്‍ഹി: സ്വാകാര്യ ആശുപത്രികളിലെ കോവിഡ് വാക്സിൻ വില നിശ്ചയിച്ച് കേന്ദ്ര സർക്കാർ. കോവീഷീൽഡ്- 780 രൂപ, കോവാക്സിൻ - 1410 രൂപ, സ്പുട്നിക് - വി - 1145 രൂപ എന്നിങ്ങനെയാണ് വാക്സിൻ വില. സ്വകാര്യ ആശുപത്രികള്‍ വാക്‌സിന് വില കൂട്ടി വില്‍പ്പന നടത്തി ലാഭമുണ്ടാക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേതാണ് തീരുമാനം. 

ടാക്സുകളും ആശുപത്രി സർവീസ് ചാർജ് ആയ 150 രൂപ ഉൾപ്പെടെയാണ് ഈ നിരക്ക്. സ്വകാര്യ ആശുപത്രികൾ 150 രൂപയിൽ കൂടുതൽ സർവീസ് ചാർജ് ഈടാക്കാൻ അനുവദിക്കരുതെന്ന് കേന്ദ്രം സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകി. സ്വകാര്യ ആശുപത്രികളിലെ വാക്‌സിന്‍ വിതരണം സംസ്ഥാന സർക്കാരുകള്‍ നിരീക്ഷിക്കണമെന്നും കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.