ദീര്‍ഘദൂര യാത്രയ്ക്കായി വന്ദേ സ്ലീപ്പര്‍ ട്രെയിനുകളും, വന്ദേ മെട്രോകളും ആരംഭിക്കും; ഇന്ത്യന്‍ റെയില്‍വേ

ഡല്‍ഹി: രാജ്യത്ത് ദീര്‍ഘദൂര യാത്രയ്ക്കായി വന്ദേ സ്ലീപ്പര്‍ ട്രെയിനുകളും, ഒപ്പം വന്ദേ മെട്രോകളും ആരംഭിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. നിര്‍മ്മാണം അവസാന ഘട്ടത്തിലാണെന്ന് ഐ.സി.എഫ്. ജനറല്‍ മാനേജര്‍ ബി.ജി. മല്യ പറഞ്ഞു. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് ഇതിന്റെ നിര്‍മ്മാണം നടക്കുന്നത്.
നിലവില്‍ ഓടുന്ന പാസഞ്ചറുകള്‍ക്ക് ബദലായിട്ടാണ് വന്ദേ മെട്രോകള്‍ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വന്ദേ മെട്രോയില്‍ 12 കോച്ചുകളായിരിക്കും ഉണ്ടാകുക. ഒക്ടോബര്‍ 31-ന് മുമ്പ് വന്ദേ മെട്രോ തയ്യാറാകും. അടുത്തവര്‍ഷം ജനുവരി – ഫെബ്രുവരിയോടെ സര്‍വീസും ആരംഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെയും നിര്‍മ്മാണം ചെന്നൈ ഐസിഎഫില്‍ അവസാനഘട്ടത്തിലാണ്. വന്ദേ ഭാരത് ട്രെയിനുകള്‍ രാത്രിയാത്ര നടത്തുന്നില്ല. ഇതിനുപകരമായാണ് ദീര്‍ഘദൂര യാത്രയ്ക്ക് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഇറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
16 കോച്ചുകളായിരിക്കും വന്ദേഭാരത് സ്ലീപ്പറിലുണ്ടാകുക. 11 എ.സി. ത്രീ ടയര്‍ കോച്ചുകള്‍, 4 എ.സി. 2 ടയര്‍ കോച്ച്, ഫസ്റ്റ് എ.സി. എന്നിങ്ങനെയായിരിക്കും കോച്ചുകള്‍. ട്രെയിന്‍ അടുത്ത വര്‍ഷം മര്‍ച്ചോടെ പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം