ബംഗാളിൽ ബിജെപിയുടെ ശോഭായാത്രയ്ക്കിടെ വൻ സംഘർഷം; ക​ല്ലേ​റും തീ​വ​യ്പ്പും, വാഹനങ്ങൾ തകർത്തു

google news
Violence During BJP Procession In Bengal
 

കൊൽക്കത്ത: ബംഗാളിലെ ഹൂഗ്ലിയിൽ രാമനവമിയോട് അനുബന്ധിച്ച് ബിജെപി സംഘടിപ്പിച്ച ശോഭായാത്രയ്ക്കിടെ വൻ സംഘർഷവും വ്യാപക കല്ലേറും. വാഹനങ്ങൾ തകർക്കുകയും റോഡിൽ തീയിടുകയും ചെയ്തു. 

ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ദിലീപ് ഘോഷ് ഉൾപ്പെടെ പങ്കെടുത്ത രാമനവമി ശോഭായാത്രയ്ക്കിടെയാണ് സംഘർഷം.  റാ​ലി​ക്കു​നേ​രെ ക​ല്ലേ​റു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി. വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ത്തു, റോ​ഡി​ൽ തീ​യി​ട്ടു. 

കല്ലേറിൽ ബി.ജെ.പി എം.എൽ.എ ബിമൻ ഘോഷിന് പരിക്കേറ്റു. സംഘർഷത്തിൽ മാധ്യമപ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. വിശ്വഹിന്ദു പരിഷത്തും (വിഎച്ച്പി) മറ്റ് ഹിന്ദു സംഘടനകളും ചേർന്നാണ് റാലി സംഘടിപ്പിച്ചത്. സംഘർഷവുമായി ബന്ധപ്പെട്ട് 38 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.


ഹൗറയിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു. കടകളും മാർക്കറ്റുകളും ഉൾപ്പെടെ തുറന്നുപ്രവർത്തിച്ചു. അക്രമത്തിന് പിന്നിൽ ബിജെപിയും മറ്റ് വലതുപക്ഷ സംഘടനകളുമാണെന്ന് മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. ആരോപണങ്ങൾ നിഷേധിച്ച ബിജെപി, വിഷയത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. 

രണ്ട് ദിവസം മുൻപ് ഹൗറയിൽ നടന്ന രാമനവമി ഘോഷയാത്രക്കിടെയും ബംഗാളിൽ സംഘർഷമുണ്ടായിരുന്നു.അന്ന് അക്രമികള്‍ നിരവധി വഹനങ്ങള്‍ക്ക് തീകൊടുക്കുകയും പൊലീസ് വാഹനങ്ങള്‍ അടക്കം തകർക്കുകയും ചെയ്തിരുന്നു. 

Tags