'ഒരു മുസ്ലീം വോട്ടും ഞങ്ങൾക്ക് വേണ്ട'; പ്രസ്താവനയുമായി ബിജെപി നേതാവ് കെഎസ് ഈശ്വരപ്പ

google news
we dont want muslim vote bjp eshwarappa
 

ബെംഗളൂരു: തങ്ങൾക്ക് മുസ്ലിങ്ങളുടെ ഒരു വോട്ടും വേണ്ട എന്ന് ബിജെപി നേതാവും കർണാടക മുൻ മന്ത്രിയുമായ കെഎസ് ഈശ്വരപ്പ. വരുന്ന തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് മുസ്ലിങ്ങളുടെ വോട്ട് വേണ്ടെങ്കിലും ദേശീയ മുസ്ലിങ്ങൾ ബിജെപിക്ക് വോട്ട് ചെയ്യുമെന്നും ഈശ്വരപ്പ പറഞ്ഞു.

“ഞങ്ങൾക്ക് മുസ്ലിങ്ങളുടെ ഒരു വോട്ട് പോലും വേണ്ട. ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളിൽ മുസ്ലിങ്ങൾക്ക് പ്രശ്നമുണ്ടായപ്പോൾ ഞങ്ങൾ സഹായിച്ചിട്ടുണ്ട്. അത്തരം മുസ്ലിങ്ങൾ ഞങ്ങൾക്ക് വോട്ട് ചെയ്യും.”- കഴിഞ്ഞ ദിവസം നടന്ന വീരശൈവ – ലിംഗായത്ത് യോഗത്തിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തിൻ്റെ അഭിപ്രായ പ്രകടനം.
 
രാജ്യത്തെ വിഭജിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. "ഹിന്ദുക്കളെ താഴ്ന്നവരും മുസ്ലീങ്ങളെ ഉയർന്നവരുമാക്കാൻ ഞങ്ങൾ അനുവദിക്കില്ല. പക്ഷേ, ചില ദേശീയവാദികളായ മുസ്ലീങ്ങൾ തീർച്ചയായും ബിജെപിക്ക് വോട്ട് ചെയ്യും. കോൺഗ്രസുമായി സ്വയം തിരിച്ചറിയുന്ന ദേശവിരുദ്ധർ അത് തുടരട്ടെ. ഹിന്ദുക്കളെ ഭിന്നിപ്പിക്കുന്നതിൽ എല്ലാവരും പരാജയപ്പെട്ടു." അദ്ദേഹം പറഞ്ഞു.

Tags