പശ്ചിമബംഗാൾ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ 30ന്

D

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഈ മാസം 30 ന് നടക്കും. മുഖ്യമന്ത്രി മമത ബാനര്‍ജി ഭവാനിപൂര്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. വോട്ടെണ്ണല്‍ ഒക്ടോബര്‍ 3 ന് നടക്കുമെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

നിയമസഭാ തെരെഞ്ഞെടുപ്പിൽ ബി.ജെ.പി.യെ തകർത്ത് മികച്ച ഭൂരിപക്ഷത്തോടെയാണ് തൃണമൂൽ കോൺഗ്രസ് അധികാരത്തിലെത്തിയതെങ്കിലും നന്ദിഗ്രാമിൽ ബി.ജെ.പി.യുടെ സുവേന്ദു അധികാരിയുടെ വെല്ലുവിളി ഏറ്റെടുത്ത് മത്സരിച്ച മമത പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് അവർക്ക് ഉപതെരെഞ്ഞെടുപ്പിൽ മത്സരിക്കേണ്ടി വന്നത്.