ന്യൂഡൽഹി : മണിപ്പുർ കലാപത്തെ തുടർന്ന് പണം ഒഴുക്കുന്നതിനെക്കുറിച്ച് കേന്ദ്രസർക്കാർ അന്വേഷിച്ചുവരുന്നു . ആക്രമകാരികളുടെ കൈവശം ആയുധങ്ങൾ പോലെ ഉള്ളവ ഉണ്ടായിരുന്ന സാഹചര്യത്തിലായിരുന്നു. മണിപ്പുരിൽ ആറുമാസത്തിനു ഇടയ്ക്കുവച്ച് നടന്ന 20 ലക്ഷം രൂപയ്ക്കു മുകളിലുണ്ടായ പണമിടപാടുകളെ കുറിച്ച് സാമ്പത്തിക ഇന്‍റലിജന്‍സ് അന്വേഷണം തുടങ്ങി.
Read More:എ ഐ ക്യാമറയിൽ തട്ടിപ്പ്; നടപടിയാകും വരെ പണം നൽകരുത് കോടതി
വിദേശത്തുള്ള പണംവരവിനെ കുറിച്ചും സന്നദ്ധ സംഘടനകൾക്ക് ലഭിച്ച സാമ്പത്തിക സഹായങ്ങളെ കുറിച്ചും അന്വേഷിക്കും.പ്രാദേശിക നേതാക്കളുടെയും സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകളുടെയും അടക്കം 150 അക്കൗണ്ടുകള്‍ നിരീക്ഷണത്തിലാണ്. മണിപ്പുര്‍ ആസ്ഥാനമായ രണ്ട് കമ്പനികളെക്കുറിച്ചും അഞ്ച് ഓണ്‍ലൈന്‍ വാതുവയ്പ്പ് കമ്പനികളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇതില്‍ രണ്ട് ഓൺലൈൻ കമ്പനികളെ കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയം ബ്ലോക് ചെയ്തിരുന്നു.
അതിനിടെ ഗോത്ര മേഖലയ്ക്കു സൈനിക സംരക്ഷണം അടക്കം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ജൂലൈ 17നു പരിഗണിക്കാന്‍ നിശ്ചയിച്ച കലാപവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ജൂലൈ 3നു പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. കഴിഞ്ഞ തവണ കേസ് പരിഗണിച്ച ശേഷം 70 ഗോത്ര വര്‍ഗക്കാര്‍ കൊല്ലപ്പെട്ടുവെന്ന് ഹര്‍ജിക്കാർ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം