മഹാരാഷ്ട്രയില്‍ ആരാധനാലയങ്ങള്‍ തു​റ​ക്കു​മെ​ന്ന് ഉ​ദ്ധ​വ് താ​ക്ക​റെ

മഹാരാഷ്ട്രയില്‍ ആരാധനാലയങ്ങള്‍ തു​റ​ക്കു​മെ​ന്ന് ഉ​ദ്ധ​വ് താ​ക്ക​റെ

മുംബൈ: കോവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ട സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ ഉടന്‍ തുറക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ദീ​പാ​വ​ലി​ക്ക് ശേ​ഷം ഇ​തു സം​ബ​ന്ധി​ച്ച മാ​ര്‍‌​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്ന് ഉ​ദ്ധ​വ് അ​റി​യി​ച്ചു.

മുതിര്‍ന്ന പൗരന്മാര്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങളാണ് ആരാധനാലയങ്ങള്‍. ഇവര്‍ക്ക് കോവിഡ് രോഗവ്യാപനത്തിന് സാധ്യത കൂടുതലായനാലാണ് ഇവ തുറക്കാന്‍ വൈകിയത്. പലരും ഈ തീരുമാനത്തിനെതിരെ തനിക്ക് നേരെ വിമര്‍ശനങ്ങളുമായി രംഗത്തെത്തി. എന്നാല്‍ രോഗവ്യാപനം ഉണ്ടായാല്‍ വിമര്‍ശകര്‍ ആരും ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച്‌ മുതലാണ് മഹാരാഷ്ട്രയില്‍ ആരാധനാലയങ്ങള്‍ അടച്ചിട്ടത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ക്ഷേത്രങ്ങള്‍ തുറക്കണം എന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ ഉദ്ധവിന് കത്തയച്ചിരുന്നു.

അ​തേ​സ​മ​യം സ്‌​കൂ​ളു​ക​ള്‍ തു​റ​ക്കു​ന്ന കാ​ര്യ​ത്തി​ലും തീ​രു​മാ​ന​മെ​ടു​ത്ത​താ​യി താ​ക്ക​റെ പ​റ​ഞ്ഞു. ഒ​മ്ബ​തു മു​ത​ല്‍ 12 വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി സ്‌​കൂ​ളു​ക​ള്‍ ഉ​ട​ന്‍ തു​റ​ക്കു​മെ​ന്നാ​ണ് ഉ​ദ്ധ​വ് താ​ക്ക​റെ വ്യ​ക്ത​മാ​ക്കി​യ​ത്.