ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണക്കാം, പക്ഷെ...; നിബന്ധനകളുമായി മമത ബാനർജി

google news
mamata
 

കൊൽക്കത്ത: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ശക്തമാകുന്നിടത്ത് പാർട്ടി പിന്തുണ നൽകുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ പ്രതിപക്ഷ ഐക്യത്തിനുള്ള സാധ്യമായ തന്ത്രത്തെക്കുറിച്ചുള്ള തൃണമൂലിന്റെ നിലപാട് സംബന്ധിച്ച് മമത ബാനർജിയുടെ ആദ്യ പ്രസ്താവനയാണിത്. 

കോൺഗ്രസ് ശക്തമാകുന്നിടത്ത് അവർ പോരാടട്ടെ. ഞങ്ങൾ അവർക്ക് പിന്തുണ നൽകും, അതിൽ തെറ്റൊന്നുമില്ല. എന്നാൽ മറ്റ് രാഷ്ട്രീയ പാർട്ടികളെയും അവർ പിന്തുണയ്ക്കണം, സംസ്ഥാന സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.  
 
സീറ്റുകൾ സംബന്ധിച്ച ചർച്ചകൾ നടക്കുമ്പോൾ പ്രാദേശിക രാഷ്ട്രീയ പാർട്ടികളുടെ ശക്തി കേന്ദ്രങ്ങളിൽ അവർക്ക് അർഹമായ പരിഗണന നൽകണമെന്നും മമത കൂട്ടിച്ചേർത്തു.  

Tags