മന്ത്രിമാരുടെ എണ്ണം കൂടി, വാക്സിന്‍ വിതരണത്തില്‍ മാറ്റമില്ല; കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

w

ന്യൂ​ഡ​ൽ​ഹി: കേന്ദ്രസര്‍ക്കാരിന്‍റെ വാക്സിന്‍ നയത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര മന്ത്രിമാരുടെ എണ്ണം കൂടിയെങ്കിലും വാക്സിന്‍ വിതരണത്തില്‍ മാറ്റമില്ലെന്ന്  രാഹുൽ പരിഹസിച്ചു . പ്ര​തി​ദി​ന ശ​രാ​ശ​രി വാ​ക്സി​നേ​ഷ​ന്‍റെ ചാ​ർ​ട്ട് പ​ങ്കു​വ​ച്ചാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ വി​മ​ർ​ശ​നം.വാ​ക്സി​ൻ എ​വി​ടെ എ​ന്ന ഹാ​ഷ് ടാ​ഗി​ൽ ട്വി​റ്റ​റി​ലാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ്ര​തി​ക​ര​ണം. മ​ന്ത്രി​മാ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു, വാ​ക്സി​നി​ല്ല- രാ​ഹു​ൽ ട്വീ​റ്റ് ചെ​യ്തു. 

രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 60 ശതമാനം ആളുകള്‍ക്ക് 2021 ഡിസംബര്‍ അവസാനത്തോടെ രണ്ട് ഡോസ് വാക്സിന്‍ വിതരണം ചെയ്യണമെങ്കില്‍ ദിവസേന 80 ലക്ഷം പേര്‍ക്ക് വാക്സിന്‍ നല്‍കേണ്ടി വരും. എന്നാല്‍, കഴിഞ്ഞ ഏഴ് ദിവസമായി പ്രതിദിനം ശരാശരി 34 ലക്ഷം പേര്‍ക്ക് മാത്രമാണ് വാക്സിന്‍ ലഭിക്കുന്നതെന്ന് രാഹുല്‍ ട്വീറ്റില്‍ വ്യക്തമാക്കുന്നു.