ദേശീയ പ്രതിരോധ അക്കാദമിയില്‍ അടുത്ത വര്‍ഷം മുതല്‍ സ്ത്രീകള്‍ക്കും പ്രവേശനം

Women Can Join National Defence Academy From Next Year: Rajnath
 

ന്യൂഡല്‍ഹി: ദേശീയ പ്രതിരോധ അക്കാദമിയില്‍ അടുത്ത വര്‍ഷം മുതല്‍ സ്ത്രീകള്‍ക്കും പ്രവേശനം. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുടെ കര, നാവിക, വ്യോമ സേനകളിലെ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്ന അക്കാദമിയാണ് ഇത്. മൂന്ന് സേനകള്‍ക്കും പരിശീലനം ഒരുമിച്ചു നല്‍കുന്ന ലോകത്തിലെ തന്നെ ആദ്യത്തെ അക്കാദമിയാണ് എന്‍ഡിഎ.  

'സായുധ സേനകളില്‍ വനിതകളുടെ പ്രാതിനിധ്യം' എന്ന വിഷയത്തില്‍ ഷാങ്‌ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഇന്‍്റര്‍നാഷണല്‍ സംഘടിപ്പിച്ച വെബിനാറിലാണ് രാജ്നാഥ് സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്. 'അടുത്ത വര്‍ഷം മുതല്‍ വനിതകള്‍ക്കും ദേശീയ പ്രതിരോധ അക്കാദമിയില്‍ പ്രവേശനം അനുവദിക്കുമെന്നത് സന്തോഷത്തോടെ അറിയിക്കുന്നു.'- രാജ്നാഥ് സിംഗ് പറഞ്ഞു.