കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ല; ചര്‍ച്ച തുടരാന്‍ തയ്യാര്‍: കേന്ദ്ര കൃഷിമന്ത്രി

tomar


ന്യൂ​ഡ​ൽ​ഹി: പു​തി​യ കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്കി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് കേ​ന്ദ്ര​മ​ന്ത്രി ന​രേ​ന്ദ്ര സിം​ഗ് തോ​മ​ർ. ര​ണ്ടാം മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ പു​നഃ​സം​ഘ​ട​ന​യ്ക്ക് ശേ​ഷ​മു​ള്ള ആ​ദ്യ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​തി​ക​ര​ണം.

ക​ര്‍​ഷ​ക​രു​മാ​യി ച​ര്‍​ച്ച തു​ട​രാ​ന്‍ കേ​ന്ദ്രം ത​യാ​റാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. എ​പി​എം​സി​ക​ൾ വ​ഴി ഒ​രു ല​ക്ഷം കോ​ടി രൂ​പ ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കും. നാ​ളി​കേ​ര ബോ​ർ​ഡ് പു​നഃ​സം​ഘ​ടി​പ്പി​ക്കും. അ​ധ്യ​ക്ഷ​സ്ഥാ​ന​ത്ത് ക​ർ​ഷ​ക സ​മൂ​ഹ​ത്തി​ൽ നി​ന്നു​ള്ള​യാ​ളെ നി​യ​മി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കൊവിഡ് പ്രതിരോധ നടപടികൾക്കായി 23000 കോടി രൂപ അനുവദിക്കുമെന്നും നരേന്ദ്രസിംഗ് തോമര്‍ അറിയിച്ചു.