ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ഡൽഹി വളയും; മുന്നറിയിപ്പുമായി ഗുസ്തി താരങ്ങൾ

google news
Brij Bhushan insults wrestlers strike in delhi
 

ന്യൂഡൽഹി: ലൈംഗികാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ഡൽഹി വളയുമെന്ന് ഗുസ്തി താരങ്ങൾ. ഈ മാസം 21ന് മുമ്പ് അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം. രാഷ്ട്രീയ സ്വാധീനം കൊണ്ടാണ് ബ്രിജ് ഭൂഷന്റെ ചോദ്യം ചെയ്യൽ വൈകുന്നതെന്ന് ഗുസ്തി താരം ബജരംഗ് പൂനിയ ആരോപിച്ചു. താരങ്ങൾക്ക് നീതി ലഭിച്ചേ പറ്റൂവെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്തും പറഞ്ഞു.

പതിനഞ്ചാം ദിവസമാണ് ഗുസ്തി താരങ്ങൾ ജന്തർ മന്തറിൽ സമരമിരിക്കുന്നത്. ഗുസ്തി താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഹരിയാന, പഞ്ചാബ്,പടിഞ്ഞാറൻ ഉത്തർപ്രദേശ് മേഖലകളിൽ നിന്നുള്ള കർഷകർ ജന്തർ മന്തറിലെത്തി. സമരക്കാരെ ബ്രിജ് ഭൂഷൻ ഭീഷണിപ്പെടുത്തുന്നതായി ബജരംഗ് പൂനിയ പറഞ്ഞു. വൈകിട്ട് 7 മണിക്ക് ജന്തർ മന്തറിൽ മെഴുകുതിരി പ്രതിഷേധം ഗുസ്തി താരങ്ങൾ നടത്തും.
  
ഡൽഹിലേക്ക് വരുന്ന കർഷകരെ തടയാൻ ഡൽഹി - ഹരിയാന അതിർത്തിയിൽ പോലീസ് നിരീക്ഷണം ശക്തമാക്കി. ജന്തർ മന്ദറിലും കർശന നിയന്ത്രണമാണ്. രാജ്യത്ത് പാവപ്പെട്ടവർക്കും പണക്കാർക്കും രണ്ടു നീതിയാണെന്ന് ബജ്രംഗ് പുനിയ ആരോപിച്ചു.

 
അതേസമയം,ഗു​സ്തി താ​ര​ങ്ങ​ൾ​ക്ക് പി​ന്തു​ണ അ​ർ​പ്പി​ച്ച് ഇ​ട​തു​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ വ​നി​താ സം​ഘ​ട​ന​ക​ൾ രംഗത്തെത്തി. ലൈം​ഗി​കാ​തി​ക്ര​മ ആ​രോ​പ​ണം നേ​രി​ടു​ന്ന സിം​ഗി​നെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സി​പി​എ​മ്മി​ന്‍റെ പോ​ഷ​ക സം​ഘ​ട​ന​യാ​യ ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ(​എ​ഐ​ഡ​ബ്ല്യു​എ), സി​പി​ഐ​യു​ടെ പോ​ഷ​ക സം​ഘ​ട​ന​യാ​യ നാ​ഷ​ണ​ൽ ഫെ​ഡ​റേ​ഷ​ൻ ഫോ​ർ ഇ​ന്ത്യ​ൻ വി​മ​ൻ(​എ​ൻ​എ​ഫ്ഐ​ഡ​ബ്ല്യു) എ​ന്നി​വ​ർ അ​റി​യി​ച്ചു.

സ​മ​ര​ത്തി​ൽ പ​ങ്കു​ചേ​രു​മെ​ന്ന് എ​ഐ​എം​എ​സ്എ​സ്, എ​ഐ​എ​എം​എ​സ് എ​ന്നീ സം​ഘ​ട​ന​ക​ളും അ​റി​യി​ച്ചി​ട്ടു​ണ്ട്. രാ​ജ്യ​ത്തെ എ​ല്ലാ ന​ഗ​ര​ങ്ങ​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും സ​മ​രം ന​ട​ത്തി ബി​ജെ​പി​യു​ടെ ഇ​ര​ട്ട​ത്താ​പ്പ് ജ​ന​ങ്ങ​ൾ​ക്ക് വ്യ​ക്ത​മാ​ക്കി ന​ൽ​കു​മെ​ന്ന് ഇ​വ​ർ അ​റി​യി​ച്ചു.

Tags