വധശിക്ഷ ഒഴിവാക്കണമെന്ന നിമിഷ പ്രിയ നല്‍കിയ അപ്പീല്‍ യെമന്‍ സുപ്രിംകോടതി തള്ളി

google news
78

chungath new advt

ഡല്‍ഹി: വധശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് നിമിഷ പ്രിയ നല്‍കിയ അപ്പീല്‍ യെമന്‍ തള്ളിയെന്ന് കേന്ദ്രസര്‍ക്കാര്‍. വധശിക്ഷയില്‍ ഇളവ് വേണമെന്ന നിമിഷ പ്രിയയുടെ അപ്പീല്‍ പരിഗണിച്ചത് മൂന്ന് അംഗ ബെഞ്ചാണ്. കേസ് കഴിഞ്ഞ 28ന് പരിഗണിച്ചെങ്കിലും ഹര്‍ജി പരിഗണിയ്ക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

സ്ത്രീയെന്ന പരിഗണന നല്‍കി വധശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്യുകയോ വിട്ടയയ്ക്കുകയോ വേണമെന്ന് നിമിഷയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. യമനിലെ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെയാണ് അപ്പീല്‍ കോടതിയെ സമീപിച്ചത്. യമന്‍ പൗരന്‍ തന്നെ തടഞ്ഞുവെച്ച് ആക്രമിച്ചെന്നും ക്രൂരമായ ലൈംഗിയ പീഡനത്തിന് ഇരയാക്കിയ ഇയാളില്‍ നിന്നും രക്ഷപ്പെടാന്‍ നടത്തിയ ശ്രമത്തിനിടെയാണ് കൊലപാതകം എന്നാണ് നിമിഷ കോടതിയില്‍ വാദിച്ചത്.

read also കാലനായി പിണറായി; നവകേരള യാത്ര കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ അന്ത്യയാത്രയെന്ന് കെ സുരേന്ദ്രന്‍

യമന്‍ പൗരനെ കൊലപ്പെടുത്തിയെന്ന കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് സനയിലെ ജയിലില്‍ കഴിയുകയാണ് പാലക്കാട് സ്വദേശിനി നിമിഷ പ്രിയ. കൊല്ലപ്പെട്ട യമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയുടെ ബന്ധുക്കളും പ്രദേശവാസികളും കോടതിക്ക് മുന്നില്‍ പ്രതിഷേധവുമായെത്തിയിരുന്നു. നൂറുകണക്കിനാളുകളാണ് നിമിഷപ്രിയയുടെ വധശിക്ഷ വിധി ശരിവെക്കണമെന്നാവശ്യപ്പെട്ട് കോടതിക്ക് മുന്നിലെത്തിയത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags