ജനാധിപത്യത്തെ ദുർബലപ്പെടുത്തിയവരാണ് സത്യഗ്രഹം നടത്തുന്നത്: വിമർശിച്ച് യോഗി

google news
yogi
 

ലക്നൗ: ലോക്സഭാംഗത്വത്തിൽനിന്നു രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ചു രാജ്യമെങ്ങും ‘സങ്കൽപ് സത്യഗ്രഹം’ നടത്തുന്ന കോൺഗ്രസിനെ വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനാധിപത്യത്തെ ദുർബലപ്പെടുത്തിയവരാണു സത്യഗ്രഹം നടത്തുന്നതെന്നു യോഗി ആരോപിച്ചു.

ജ​ന​ങ്ങ​ളോ​ട് ക​രു​ണ കാ​ട്ടാ​ത്ത​വ​ർ​ക്ക് സ​ത്യ​ഗ്ര​ഹ സ​മ​രം അ​നു​ഷ്ഠി​ക്കാ​നാ​വി​ല്ല. ജ​നാ​ധി​പ​ത്യ​ത്തെ ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ​ക്കും ഭാ​ഷാ, പ്രാ​ദേ​ശി​ക വാ​ദ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് വി​ഭാ​ഗീ​യ​ത സൃ​ഷ്ടി​ക്കു​ന്ന​വ​ർ​ക്കും സ​ത്യ​ഗ്ര​ഹം ന​ട​ത്താ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് യോ​ഗി പ​റ​ഞ്ഞു.

സ​ത്യ​ത്തെ​യും അം​ഹി​സ​യെ​യും പി​ന്തു​ണ ഗാ​ന്ധി​ജി നി​ർ​ദേ​ശി​ച്ച സ​മ​ര​മാ​ണ് സ​ത്യ​ഗ്ര​ഹം. ജ​ന​ങ്ങ​ളോ​ട് ക​രു​ണ ഇ​ല്ലാ​ത്ത​വ​ർ​ക്കും സ​ത്യ​ത്തി​ന്‍റെ പാ​ത​യി​ൽ സ​ഞ്ച​രി​ക്കാ​ത്ത​വ​ർ​ക്കും സ​ത്യ​ഗ്ര​ഹം സാ​ധ്യ​മ​ല്ല. രാ​ജ്യ​ത്തി​ന്‍റെ ന​യ​ങ്ങ​ളോ​ടും സൈ​നി​ക​രു​ടെ ധീ​ര​ത​യോ​ടും ബ​ഹു​മാ​ന​മി​ല്ലാ​ത്ത രാ​ഹു​ലി​ന് സ​ത്യ​ഗ്ര​ഹം ന​ട​ത്താ​ൻ സാ​ധി​ക്കി​ല്ലെ​ന്നും യോ​ഗി കൂ​ട്ടി​ച്ചേ​ർ​ത്തു.

രാഹുലിനെ അയോഗ്യനാക്കിയ നടപടിക്കെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ ഗാന്ധിജിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിലാണു സത്യഗ്രഹ സമരം സംഘടിപ്പിച്ചത്.

Tags