ലക്ഷദ്വീപില്‍ കലക്ടറുടെ കോലം കത്തിച്ച കേസിൽ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്ക് ജാമ്യം

lakshadweep

കൊച്ചി: ലക്ഷദ്വീപില്‍ കലക്ടറുടെ കോലം കത്തിച്ച കേസിൽ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്ക് ജാമ്യം. അറസ്റ്റിലായവരുടെ തടവ് നിയമവിരുദ്ധമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇവരെ മൂന്നുമണിക്കൂറിനകം മോചിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. 

കോലം കത്തിച്ചവര്‍ക്കെതിരെയുള്ളത് സ്റ്റേഷനില്‍ നിന്ന് ജാമ്യം നല്‍കാവുന്ന കുറ്റമാണ്. അ‍ഞ്ചുദിവസം തടവിലിട്ടത് നിയമവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. ​ഹൈകോടതിയാണ് അറസ്റ്റിലായവർക്ക് ജാമ്യം നൽകാൻ നിർദേശിച്ചത്. അമിനി സി.ജെ.എമ്മിനാണ് കോടതിയുടെ നിർദേശം.

അറസ്റ്റിലായ 23 പേരിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. എല്ലാവരെയും ഒരു ഹാളിലാണ് പാര്‍പ്പിച്ചിരുന്നത്.