കെഎസ്ആർടിസി ശമ്പള വിതരണത്തിന് 103 കോടി; ഹൈക്കോടതി ഉത്തരവിനു സ്‌റ്റേ

ksrtc
 

കെഎസ്ആർടിസി ശമ്പള വിതരണത്തിന് 103 കോടി രൂപ സംസ്ഥാന സർക്കാർ നൽകണമെന്ന ഹൈക്കോടതി ഉത്തരവിനു  സ്‌റ്റേ . ജീവനക്കാർക്ക ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളത്തിനും ഉത്സവ ബോണസിനും  വേണ്ട തുക സർക്കാർ നൽകണമെന്നായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. എന്നാൽ കെഎസ്ആർടിസിയ്ക്ക് ശമ്പളം നൽകാൻ 103 കോടി രൂപ നൽകാനാകില്ലെന്നാണ് സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്തിൽ വ്യക്തമാക്കിയത്.

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാനുള്ള ബാധ്യത സർക്കാരിനില്ലെന്നാണ് അപ്പീൽ ഹർജി. മറ്റ് കോർപ്പറേഷനുകളെ പോലെ ഒരു കോർപ്പറേഷൻ മാത്രമാണ് കെഎസ്ആർടിസി എന്നും അതിലെ ജീവനക്കാർ ശമ്പളം നൽകാനുള്ള ബാദ്ധ്യത സർക്കാരിനില്ലെന്നും സർക്കാർ അറിയിച്ചിരുന്നു. റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ സ്ഥാപനങ്ങൾക്ക് കൊടുക്കുന്ന പരിഗണന മാത്രമെ നൽകാനാകൂ. ധനസഹായമടക്കമുള്ള കാര്യങ്ങളിൽ കെഎസ്ആർടിസിയ്ക്ക് പ്രത്യേക പരിഗണന നൽകാനാകില്ല. ഈ സാഹചര്യത്തിൽ സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം.