തൊടുപുഴയിൽ പതിനൊന്നുകാരിയെ സമൂഹമാധ്യമങ്ങളിലൂടെ വില്‍പനയ്ക്ക് വെച്ച സംഭവം: മകളെ വില്‍പനയ്ക്ക് വെച്ചെന്ന് പോസ്റ്റിട്ടത് രണ്ടാനമ്മ‌‌; നീക്കം പിതാവിന്റെ എഫ്ബി അക്കൗണ്ട് വഴി

google news
45

തൊടുപുഴ: തൊടുപുഴയില്‍ പതിനൊന്നുകാരിയെ സമൂഹമാധ്യമങ്ങളിലൂടെ വില്‍പ്പനക്ക് വെച്ച് സംഭവത്തില്‍ പ്രതി പെണ്‍കുട്ടിയുടെ രണ്ടാനമ്മയെന്ന് പൊലീസ്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. രണ്ടാനമ്മയുടെ മൊബൈല്‍ ഉപയോഗിച്ചാണ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടത്.

chungath 1

പിതാവിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് വഴിയാണ് പോസ്റ്റിട്ടത്. പെണ്‍കുട്ടിയുടെ പിതാവുമായുള്ള വഴക്കിനെ തുടര്‍ന്നെന്ന് മൊഴി പോസ്റ്റിട്ടത്.

സ്വന്തം പിതാവിന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നാണ് മകളുടെ ചിത്രം സഹിതം വിൽപ്പന പോസ്റ്റ് പുറത്തുവന്നത്. രണ്ടുദിവസം മുൻപായിരുന്നു പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

read more പ്രതിമാസം 80 ലക്ഷം വാടക; മുഖ്യമന്ത്രിക്ക് 'പറക്കാന്‍' വാടകയ്ക്കെടുത്ത ഹെലികോപ്ടര്‍ തിരുവനന്തപുരത്ത് എത്തി

പോസ്റ്റ് കണ്ട ചിലർ തൊടുപുഴ പൊലീസിൽ വിവരം അറിയിച്ചു. പെൺകുട്ടിയും വല്യമ്മയും ഇതിനു പിന്നാലെ പൊലീസിനെ സമീപിക്കുകയും ചെയ്തു. ഇതോടെ പിതാവിനെ വിളിച്ച് പൊലീസ് ചോദ്യം ചെയ്തു. താൻ അറിയാതെ മറ്റാരോ തന്റെ പ്രൊഫൈലിലൂടെ പോസ്റ്റിട്ടതാണെന്നാണ് പിതാവിൻറെ മൊഴി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം

Tags