പണവും മാമ്പഴവും മോഷ്ടിച്ചെന്ന് ആരോപിച്ച് 17കാരനെ കെട്ടിയിട്ട് മർദിച്ചു; 3 പേർ പിടിയിൽ

google news
as
 

പാലക്കാട്: മാമ്പഴവും പണവും മോഷ്ടിച്ചെന്നാരോപിച്ച് പതിനേഴുകാരനെ കെട്ടിയിട്ട് മര്‍ദിച്ചു. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് കുട്ടിയ്ക്ക് ക്രൂര മര്‍ദ്ദനമേറ്റത്. 
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. കൊഴിഞ്ഞാമ്പാറ സ്വദേശിയായ പരമശിവം, ഭാര്യ ജ്യോതി മണി, മകൻ വസന്ത് എന്നിവർ ചേർന്നാണ് മർദ്ദിച്ചത്. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. 

പണവും മാമ്പഴവും മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യം കണ്ടാണ് മർദ്ദിച്ചതെന്നാണ് പ്രതികൾ പറയുന്നത്. ചെരുപ്പ് കൊണ്ടും വടി കൊണ്ടുമാണ് 17 കാരനെ മൂന്ന് പേരും മർദ്ദിച്ചത്. 


മര്‍ദ്ദനത്തില്‍ പരിക്കേറ്റ പതിനേഴുകാരന്‍ പാലക്കാട് ജില്ല ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു. തുടര്‍ന്ന് പോലീസ് ഇവരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച ശേഷം കസ്റ്റഡിയിലെടുത്തു.

സമാനമായ നിലയിൽ കഴിഞ്ഞ ദിവസം എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ 16കാരന് ക്രൂരമായ മർദ്ദനമേറ്റിരുന്നു. അമ്മയും അമ്മൂമ്മയും ചേർന്നാണ് കുട്ടിയെ മർദ്ദിച്ചത്. അമ്മയുടെ സുഹൃത്ത് സ്ഥിരമായി വീട്ടിലെത്തുന്നത് ചോദ്യം ചെയ്തതിനാണ് മകനെ കമ്പികൊണ്ടും കത്രിക കൊണ്ടും അമ്മയും മുത്തശിയും പരിക്കേൽപിച്ചത്. പതിനാറുകാരന്റെ അമ്മയെയും അമ്മൂമ്മയേയും അമ്മയുടെ സുഹൃത്തിനേയും പൊലീസ് അറസ്റ്റ് ചെയ്തു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags