കണ്ണൂരില്‍ പിതാവിന്റെ വെട്ടേറ്റ് 19കാരന് ഗുരുതര പരിക്ക്; പിതാവ് ഒളിവില്‍

crime knife
 


കണ്ണൂര്‍: കണ്ണൂര്‍ പരിയാരം കോരന്‍പീടികയില്‍ പിതാവിന്റെ വെട്ടേറ്റ് 19കാരനായ മകന് ഗുരുതര പരിക്ക്. ഇന്നു പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. പിതാവ് അബ്ദുള്‍ നാസര്‍ ആണ് മകനായ ഷിയാസിനെ
വെട്ടിപ്പരിക്കേല്‍പ്പിച്ചത്.

വീട്ടില്‍ ഷിയാസും അച്ഛനും മാത്രമാണ് ഉണ്ടായിരുന്നത്. ഷിയാസിന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ വാതില്‍ തകര്‍ത്ത് അകത്തുകയറിയപ്പോള്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന ഷിയാസിനെയാണ് കണ്ടത്. ഉടന്‍ തന്നെ ഷിയാസിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. 

അതേസമയം, അബ്ദുള്‍ നാസര്‍ ഒളിവിലാണ്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. അക്രമം അറിയിച്ചിട്ടും പൊലീസ് സ്ഥലത്തെത്താന്‍ വൈകിയെന്നാരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചു.