എൽദോസ് പോളിന് 20 ലക്ഷം; കായിക താരങ്ങൾക്ക് സമ്മാനത്തുക പ്രഖ്യാപിച്ച് കേരള സർക്കാർ

20 lakhs for Eldos Paul;
 

തിരുവനന്തപുരം: 2022 കോമണ്‍വെല്‍ത്ത് ഗെയിംസിലും ചെസ് ഒളിമ്പ്യാഡിലും മികച്ച പ്രകടനം പുറത്തെടുത്ത കായിക താരങ്ങള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് കേരള സര്‍ക്കാര്‍. മന്ത്രിസഭായോഗത്തിലാണ് തീരുമാനം.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ട്രിപ്പിള്‍ ജംപില്‍ സ്വര്‍ണം നേടിയ എല്‍ദോസ് പോളിന് 20 ലക്ഷം രൂപ സര്‍ക്കാര്‍ സമ്മാനത്തുകയായി പ്രഖ്യാപിച്ചു. വെള്ളി മെഡല്‍ നേടിയവര്‍ക്ക് 10 ലക്ഷം രൂപയാണ് നല്‍കുക. ട്രിപ്പിള്‍ ജംപില്‍ അബ്ദുള്ള അബൂബക്കറും ലോങ് ജംപില്‍ എം ശ്രീശങ്കറും ബാഡ്മിന്റണ്‍ മിക്‌സഡ് ഡബിള്‍സില്‍ ട്രീസ ജോളിയും ഹോക്കിയില്‍ പി.ആര്‍.ശ്രീജേഷും ഇന്ത്യയ്ക്ക് വേണ്ടി വെള്ളി മെഡല്‍ നേടിയ മലയാളികളാണ്.

ചെസ് ഒളിമ്പ്യാഡില്‍ മികച്ച പ്രകടനം നടത്തിയ മലയാളികളായ നിഹാല്‍ സരിന്‍, എസ്.എല്‍. നാരായണന്‍ എന്നിവര്‍ക്കും സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചു. ഓപ്പണ്‍ വിഭാഗം വ്യക്തിഗത മത്സരത്തില്‍ സ്വര്‍ണം നേടുകയും ടീം ഇനത്തില്‍ വെങ്കലം നേടുകയും ചെയ്ത നിഹാല്‍ സരിന് 10 ലക്ഷം രൂപയാണ് സമ്മാനത്തുകയായി സര്‍ക്കാര്‍ നല്‍കുന്നത്. നാരായണന് അഞ്ചുലക്ഷം രൂപ ലഭിക്കും.
 
എ​ൽ​ദോ​സ് പോ​ൾ , അ​ബ്ദു​ള അ​ബൂ​ബ​ക്ക​ർ , എം ​ശ്രീ​ങ്ക​ർ, ട്രെ​സ ജോ​ളി എ​ന്നി​വ​ർ​ക്ക് സ്പോ​ർ​ട്ട്സ് ക്വാ​ട്ട നി​യ​മ​ന​ത്തി​ന് മ​റ്റി​വ​ച്ച 50 ത​സ്തി​ക​ക​ളി​ൽ നി​ന്ന് നാ​ല് ഒ​ഴി​വു​ക​ൾ നീ​ക്കി​വ​ച്ച് നി​യ​മ​നം ന​ൽ​കാ​നും തീ​രു​മാ​നി​ച്ചു.