തിരുവനന്തപുരത്ത് യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; 9 മാസം പ്രായമുള്ള മകൻ പൊള്ളലേറ്റ് ​ഗുരുതരാവസ്ഥയിൽ

google news
fire, crime
 

തിരുവനന്തപുരം: പുത്തൻതോപ്പിൽ യുവതിയെ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പുത്തൻതോപ്പ് റോജാ ഡെയ്ലിൽ അഞ്ജു എന്ന 23 കാരിയാണ് മരിച്ചത്. അഞ്ജുവിന്റെ ഒമ്പത് മാസം പ്രായമായ കുഞ്ഞിനേയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയിരുന്നു. 

വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം. വീട്ടിനുള്ളിലെ കുളിമുറിയിലാണ് ഇരുവരെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന്റ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. 

ഒന്നര വർഷം മുമ്പായിരുന്നു അഞ്ജുവിന്റെ വിവാഹം നടന്നത്.
 
സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറയുന്നു. സംഭവത്തെപ്പറ്റി കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Tags