തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ക​സ​ന​ത്തി​ന് 29 കോ​ടിരൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി: മ​ന്ത്രി വീ​ണാ ജോ​ർ​ജ്

google news
veena
 

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ വി​ക​സ​ന​ത്തി​ന് 29 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ന​ൽ​കി​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. അ​ത്യാ​ധു​നി​ക ആ​ശു​പ​ത്രി ഉ​പ​ക​ര​ണ​ങ്ങ​ൾ, വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള ശ​സ്ത്ര​ക്രി​യ ഉ​പ​ക​ര​ണ​ങ്ങ​ൾ, ബു​ക്കു​ക​ൾ, ഇ ​ജേ​ണ​ൽ എ​ന്നി​വ​യ്ക്കാ​യാ​ണ് തു​ക​യ​നു​വ​ദി​ച്ച​ത്.

മെ​ഡി​ക്ക​ൽ കോ​ളേ​ജി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നാ​യി 717.29 കോ​ടി രൂ​പ​യു​ടെ മാ​സ്റ്റ​ർ പ്ലാ​നാ​ണ് വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. അ​ടു​ത്ത​ത് കെ​ട്ടി​ട നി​ർ​മാ​ണ​മാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​തു​കൂ​ടാ​തെ​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കു​ന്ന​തി​ന് തു​ക​യ​നു​വ​ദി​ച്ച​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
 

Tags