എൻഐഎ റെയ്ഡ്: മൂന്ന് പോപ്പുലർ ഫ്രണ്ട് നേതാക്കളെക്കൂടി കസ്റ്റഡിയിലെടുത്തു

popular front
 

 
കൊച്ചി: മൂന്ന് പോപ്പുലർ ഫ്രണ്ട് നേതാക്കളെക്കൂടി എൻഐഎ കസ്റ്റഡിയിലെടുത്തു. സലാഹുദ്ദീൻ, നിസാമുദ്ദീൻ, സലിം എന്നിവരെയാണ് എറണാകുളത്തുനിന്ന് എൻഐഎ കസ്റ്റഡിയിലെടുത്തത്. 

എൻഐഎ നടത്തിയ റെയ്ഡിൻ്റെ ഭാഗമായാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

പിഎഫ്ഐ നേതാവ് തൈവളപ്പ് അയൂബിൻ്റെ മകൻ സലാഹുദ്ദീൻ, സഹോദര പുത്രൻ നിസാമുദ്ദീൻ എന്നിവരെ ഉച്ചക്കാണ് കസ്റ്റഡിയിലെടുത്തത്. സലിമിനെ വൈകിട്ട് ഏഴരയോടെയാണ് പിടികൂടിയത്.